ലുലു എക്‌സ്‌ചേഞ്ചിന്റെ പുതിയ കസ്റ്റമർ എൻഗേജ്മെന്റ് സെന്‍റർ അൽ ഖുവൈറിലെ സാഖിർ മാളിൽ തുറന്നപ്പോൾ
മസ്കത്ത്: പ്രഖുഖ പണമിടപാട് കമ്പനിയും അർജന്റീനിയൻ ഫുട്‌ബാൾ അസോസിയേഷന്റെ പ്രാദേശിക ഫിൻടെക് പങ്കാളിയുമായ ലുലു എക്‌സ്‌ചേഞ്ചിന്റെ പുതിയ കസ്റ്റമർ എൻഗേജ്‌മെന്റ് സെൻറർ അൽ ഖുവൈറിലെ സാഖിർ മാളിൽ തുറന്നു. ലുലു എക്സ്ചേഞ്ച് ഒമാൻ ഡയറക്ടർ ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മുതിർന്ന മാനേജ്‌മെന്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. സമൂഹത്തിനുള്ളിൽ സാമ്പത്തിക സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ലുലു എക്‌സ്‌ചേഞ്ചിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സെന്റർ. മസ്‌കത്തിലെ താമസക്കാർക്ക് സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിനൊപ്പം മൊത്തത്തിലുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് പുതുതായി കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഒരുക്കിയിരിക്കുന്നതെന്ന് മനേജമെന്റ് ഭാരവാഹികൾ പറഞ്ഞു.
കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ തുറക്കുന്നത് വെറുമൊരു വിപുലീകരണത്തേക്കാളുമപ്പുറം ഒമാനിലെ ജനങ്ങളെ മികവോടെയും വിശ്വാസത്തോടെയും സേവിക്കുന്നതിനുള്ള ഞങ്ങളുടെ സമർപ്പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ഹമദ് അലി അൽ ഗസാലി പറഞ്ഞു. ലോകോത്തര സാമ്പത്തിക സേവനങ്ങൾ ഞങ്ങളുടെ ഉപഭോക്താക്കളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഓരോ ഘട്ടത്തിലും സൗകര്യവും വിശ്വാസ്യതയും ഉറപ്പാക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. പ്രഥമ പരിഗണന ഉപഭോക്താക്കൾക്കാണെന്ന ഞങ്ങളുടെ വാഗ്ദാനത്തെ ശക്തിപ്പെടുത്തുകയാണ് ഈ കേന്ദ്രം ആരംഭിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് ലുലു എക്സ്ചേഞ്ച് ഒമാൻ ജനറൽ മാനേജർ ലതീഷ് വിചിത്രൻ പറഞ്ഞു. ഓരോ ഇടപാടും കാര്യക്ഷമവും ഞങ്ങൾ സേവിക്കുന്ന ആളുകൾക്ക് ആശ്വാസകരവും സുഗമമായ അനുഭവം സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻടെക് പങ്കാളി എന്ന നിലയിൽ, ബ്രാൻഡ് വിശ്വാസവും കമ്മ്യൂണിറ്റി ഇടപെടലും വർധിപ്പിക്കുന്നതിനായി ലുലു എക്സ്ചേഞ്ച് അതിന്റെ ആഗോള പങ്കാളിത്തങ്ങൾ വിപുലീകരിക്കുകയാണ്. ലോക ചാമ്പ്യന്മാരുമായുള്ള ഈ ബന്ധം കമ്പനിയുടെ ആഗോള വിശ്വാസ്യതയെയും ടീം വർക്ക്, വിശ്വാസം, മികവ് എന്നിവയുടെ ആഴത്തിലുള്ള വേരൂന്നിയ മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുണ്ടെന്നും മനേജമെന്റ് ഭാരവാഹികൾ പറഞ്ഞു.
മേഖലയിലെ ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് സാഖിർ മാളിലെ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഒരുക്കിയിരിക്കുന്നത്. ഒമാനിലെ മുൻനിര ധനകാര്യ സേവന കമ്പനികളിൽ ഒന്നായ ലുലു എക്സ്ചേഞ്ചിന് 46ലധികം ശാഖകളുണ്ട്. ഈ ശൃംഖലയിലൂടെയും ലുലു മണി ആപ്പ് ഉൾപ്പെടെയുള്ള ഡിജിറ്റൽ പരിഹാരങ്ങളിലൂടെയും പണമടക്കൽ, വിദേശ നാണയ വിനിമയം, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവ നൽകി വരുന്നു. അബൂദബി ആസ്ഥാനമായുള്ള ധനകാര്യ സേവന കമ്പനിയായ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ഭാഗമാണ് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.