വിനോദസഞ്ചാര കേന്ദ്രത്തിൽ അപകടകരമായ ഡ്രൈവിങ്; സലാലയിൽ ഒരാൾ പിടിയിൽ

സലാല: സലാലയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് ഇയാളെ പിടിക്കൂടുന്നത്. തിരക്കേറിയ ഖരീഫ് സീസണിൽ കുടുംബങ്ങളും സന്ദർശകരും പതിവായി സന്ദർശിക്കുന്ന പ്രദേശത്ത്, വ്യക്തി നടത്തിയ പ്രവൃത്തികൾ പൊതു സമാധാനത്തിനും സുരക്ഷക്കും ഗുരുതരമായ ഭംഗം വരുത്തുന്നതാണെന്ന് അധികൃതർ പറഞ്ഞു. നിയമനടപടികൾ നടന്നുവരികയണെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു.

Tags:    
News Summary - One arrested in Salalah for dangerous driving at tourist destination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.