പൊളിമൂഡിൽ ജബൽ അഖ്ദർ...; ഈ വർഷത്തിന്റെ ആദ്യ പകുതിയിലെത്തിയത് 89,780 സഞ്ചാരികൾ

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ സഞ്ചാരികളുടെ  മനം കവരുന്നു. ഈ വർഷം ജനുവരി മുതൽ 89,780 സന്ദർശകരാണ് ജബൽ അഖ്ദറിൽ എത്തിയത്. 2024 ലെ ഇതേ കാലയളവിൽ ഇത് 84,869 ആയിരുന്നു. ​ദേശീയ സ്ഥിതി വിവരകേന്ദ്രത്തി​ന്റെ കണക്കുകൾ പ്രകാരം 5.8 ശതമാനത്തന്റെ വർധനവാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായിരുക്കുന്നത്.

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായ ഈ വർധനവിന് കാരണം വിലായയിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചതാണ്. റോസ് വിളവെടുപ്പ് സീസണിനോട് അനുബന്ധിച്ചു പരിപാടി സുൽത്താനേറ്റിനകത്തും പുറത്തുമുള്ള സന്ദർശകരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്നതിൽ പ്രധാന പങ്കാണ് വഹിച്ചത്.

ഗവർണറേറ്റ് ഓഫിസ്, പൈതൃക, ടൂറിസം വകുപ്പ്, ഗവർണറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭ വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടികൾ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഒമാനി റോസാപ്പൂക്കളുടെ മൂല്യം, അവയുമായി ബന്ധപ്പെട്ട കാർഷിക രീതികൾ, പരമ്പരാഗത വ്യവസായങ്ങൾ എന്നിവ സന്ദർശകരെ പരിചയപ്പെടുത്താനും ജബൽ അഖ്ദറിന്റെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം ഉയർത്തിക്കാട്ടാനും സഹായിച്ചു. 


‘റുമാന’ പോലുള്ള മറ്റ് ശ്രദ്ധേയമായ പരിപാടികളും സന്ദർശകരെ ആകർഷിക്കുന്നതിൽ സുപ്രാധന പങ്കാണ് വഹിച്ചത്. മറ്റ് അറബ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 4,998 ആയി. വിദേശ പൗരന്മാരാണ് ഏറ്റവും കൂടുതൽ സന്ദർശകർ, 51,710 പേർ.

മിതമായ വേനൽക്കാല കാലാവസ്ഥക്ക് പേരുകേട്ട ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ജബൽ അഖ്ദർ. നിരവധി ഹോട്ടൽ സൗകര്യങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, ടൂറിസ്റ്റ് ലോഡ്ജുകൾ എന്നിവയുടെ ലഭ്യതയും വിവിധ പരിപാടികളുടെ ആതിഥേയത്വവും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചു.ഈ വർഷത്തിന്റെആദ്യ പകുതിയിൽ ഇവടേക്ക് ഒമാനി സന്ദർശകരുടെ എണ്ണം 26,605 ആയപ്പോൾ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ 6,000 കവിഞ്ഞതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

അൽ ഹജർ പർവതനിരയുടെ ഭാഗമായ ജബൽ അഖ്ദറിൽ വേനൽക്കാലത്ത് പോലും 20-30 നും ഇടയിലായിരിക്കും താപനില. ആപ്രിക്കോട്ട്, പ്ലംസ്, അത്തിപ്പഴം, മുന്തിരി, ആപ്പിൾ, പേര, ബദാം, വാൽനട്ട്, കുങ്കുമം, റോസാപ്പൂവ് തുടങ്ങി നിരവധി കാർഷിക വിളകൾ ജബൽ അഖ്ദർ വിലായത്തിന്റെ വിവിധ ഇടങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്​.

വിവിധ അറബ്, ഏഷ്യ, യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുരാതന ആരാധനാലയങ്ങളും വിലായത്തിലെ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്നു​.ഇവിടെ വളരുന്ന മാതളനാരങ്ങകൾ ലോകത്തിലെ ഏറ്റവും മികച്ചതായാണ്​ കണക്കാക്കപ്പെടുന്നത്​. ഇവിടുത്തെ പച്ചപ്പും സവിശേഷമായ കാലവസ്ഥയും സഞ്ചാരികളെ ഇങ്ങോട്ട്​ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്​. വേനൽ കാലത്തെ കുറഞ്ഞവെയിലും ശൈത്യകാലത്ത് നല്ല തണുപ്പും പ്രദേശത്തെ കാലാവസ്ഥയുടെ സവിഷേശതകളാണ്.

ജബൽ അഖ്ദറിലേക്കുള്ള ചുരം കയറിയുള്ള യാത്രയും വിനോദ സഞ്ചാരികൾ ഏറെ ഹരം പകരുന്നതാണ്. ജബൽ അഖ്ദറിലേക്കുള്ള ചുരം കയറിയുള്ള യാത്രയും വിനോദ സഞ്ചാരികൾ ഏറെ ഹരം പകരുന്നതാണ്. ചുരം കയറുന്നതിനിടെ താഴ്ഭാഗ കാഴ്ചകൾ മുനാഹരമാണ്. ഈ യാത്ര ഏറെ അപകടം നിറഞ്ഞതിനാൽ ഇതിന് നിരവധി നിയന്ത്രണങ്ങളുമുണ്ട്. യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റ് സൗകര്യങ്ങൾക്കുമായി ജബൽ അഖ്ദറിലെ ചുരം ആരംഭിക്കുന്ന മേഖലയിൽ ചെക് പോയിന്റ് ഒരുക്കിയിയിട്ടുണ്ട്. ഇവിടെനിന്ന് മേൽപോട്ട് ഫോർ വീലർ വാഹനങ്ങൾ മാത്രമെ കടത്തി വിടുകയുള്ളൂ. വാഹനങ്ങളുടെ മുൽക്കിയയും ഡ്രൈവറുടെ ലൈസൻസും പരിശോധനക്ക്​ വിധേയമാക്കും. വാഹനത്തിൽ യാത്ര ചെയ്യാൻ അനുവാദമുള്ള അത്രയുംപേരെ മാത്രമായിരിക്കും​ മുകളിലേക്ക്​ വിടുക.

കൂടുതൽ യാത്രക്കാരുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ പരിശോധിക്കും. പർവതത്തിലേക്ക് കയറുന്ന വാഹനങ്ങളുടെ നമ്പറുകൾ രേഖപ്പെടുത്തി വെക്കുകയും വാഹന മോടിക്കുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. വാഹനം ചുരം കയറുമ്പോയും ചുരം ഇറങ്ങുമ്പോഴും ഡ്രൈവർമാർ നടത്തേണ്ട മുൻ കരുതലുകളും ചെക്പോസ്റ്റിൽ ഇരിക്കുന്നവർ വിശദീകരിക്കുന്നുണ്ട്.

നിയന്ത്രണങ്ങൾ കടുത്തുതാടെ ജബൽ അഖ്ദർ ചുരത്തിൽ അപകടങ്ങളും കുറഞ്ഞിടുണ്ട്. മുൻ കാലങ്ങൾ നിരവധി അപകടങ്ങളാണ് ജബൽ അഖ്ദറിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇവയിൽ അധികവും അവധിക്കാലത്താണ്. ചുരം ഇറങ്ങുമ്പോഴാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. ചുരം ഇറങ്ങുമ്പോഴുണ്ടാവുന്ന ചെറിയ അശ്രദ്ധ വൻ അപകടത്തിലേക്ക് നയിക്കും. ചുരങ്ങളിലും മറ്റും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെങ്കിൽ വൻ കൊക്കയിലേക്കാണ് വാഹനം മറിയുക. അതിനാൽ ഏറെ ജാഗ്രതയോടെയാണ് ചുരം കയറുമ്പോഴൂം ഇറങ്ങുമ്പോഴും വാഹനം ഓടിക്കേണ്ടത്.

Tags:    
News Summary - Tourists flock to Jebel Akhdar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.