മസ്കത്ത്: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം വാദികബീർ അൽ മദ്സത്തുൽ ഇസ്‍ലാമിയ ആഗസ്റ്റ് രണ്ടിന് തുറക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 20 വർഷത്തോളമായി വാദി കബീർ ഇബ്ൻ ഖൽദൂൻ സ്കൂളിൽ നടക്കുന്ന വാരാന്ത്യ മദ്റസയിൽ കെ.ജി ഒന്ന് മുതൽ ഒമ്പതുവരെ ക്ലാകളാണ് ഉള്ളത് . കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡിൻറെ സിലബസ് അനുസരിച്ചാണ് പാഠ്യ പദ്ധതി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. യോഗ്യരും പരിശീലനം ലഭിച്ചവരുമായ അധ്യാപകരുടെ ശിക്ഷണവും സ്മാർട് ക്ലാസ്സ് മുറികളും മദ്റസയുടെ സവിശേഷതയാണ്. പഠ്യേതര പരിപാടികൾക്കും പ്രധാന്യം നൽകുന്നു. പ്രവേശനത്തിന് 9240 2928, 9937 1242 നമ്പറിൽ ബന്ധപ്പെടാമെന്ന് മനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.