യാംബു അക്നെസ് ട്രേഡ് ഹബ് കമ്പനി രൂപവത്കരിച്ച പുതിയ ഫുട്ബാൾ ക്ലബ്ബിന്റെ ജഴ്‌സി പ്രകാശനം ചെയ്തപ്പോൾ
യാംബു: യാംബുവിലെ അക്നെസ് ട്രേഡ് ഹബ് കമ്പനി പുതിയ ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചു. അക്നെസ് ക്യാമ്പ് ഹാളിൽ സംഘടിപ്പിച്ച ക്ലബ്ബിന്റെ ജഴ്‌സി പ്രകാശന ചടങ്ങിലും ഓണാഘോഷ പരിപാടിയിലും യാംബുവിലെ വിവിധ രാഷ്ട്രീയ സംസ്‌കാരിക കായിക സംഘടനകളുടെ നേതാക്കളും പ്രതിനിധികളും കമ്പനി ജീവനക്കാരും പങ്കെടുത്തു.യാംബു ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (വൈ.ഐ.എഫ്.എ) വൈസ് പ്രസിഡന്റ് അബ്ദുൽ കരീം പുഴക്കാട്ടിരി പരിപാടി ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ.ഇൽയാസ് അധ്യക്ഷതവഹിച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികളായ നാസർ നടുവിൽ (കെ.എം.സി.സി), സിദ്ദീഖുൽ അക്ബർ (ഒ.ഐ.സി.സി), അജോ ജോർജ് (നവോദയ), യാസിർ കൊന്നോല (വൈ.ഐ.എഫ്.എ), നിയാസ് യൂസുഫ് (മീഡിയവൺ), അനീസുദ്ദീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം) എന്നിവർ ആശംസകൾ നേർന്നു.ക്ലബ് ജഴ്‌സി പ്രകാശനം അക്നെസ് ഫുട്ബാൾ ക്ലബ് ചെയർമാൻ ആസിഫലി പെരിന്തൽമണ്ണ, വൈ.ഐ.എഫ്.എ ജനറൽ സെക്രട്ടറി ഇബ്രാഹീം കുട്ടി പുലത്ത്, എച്ച്.എം.ആർ മാനേജിങ് ഡയറക്റ്റർ നൗഫൽ കാസർകോട്, അക്നെസ് ക്യാമ്പ് സൂപ്പർവൈസർ അക്ബർ കോട്ടക്കൽ എന്നിവർ ചേർന്ന് നിർവഹിച്ചു. നവോദയ വടം വലി മത്‌സരത്തിൽ രണ്ടാം സ്ഥാനം നേടിയ അക്നെസ് എഫ്.സി ടീമിനെ ചടങ്ങിൽ ആദരിച്ചു. ടീം അംഗങ്ങൾക്കുള്ള മെഡലുകൾ ശിബിൽ ഡേവിഡ്, ശൗക്കത്ത് മണ്ണാർക്കാട്, നൗഫൽ കാസർകോട്, സുനീർ തിരുവനന്തപുരം തുടങ്ങിയവർ വിതരണം ചെയ്തു.അക്നെസ് ക്യാമ്പ് മാനേജർ മുനവ്വർ പെരിന്തൽമണ്ണ സ്വാഗതവും ആസിഫലി പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.