റെഡ് സീ ഡെസ്റ്റിനേഷനിലെ താമസ ഏരിയയിൽ തുറന്ന ടർട്ടിൽ ബേ ഇന്റർനാഷനൽ സ്‌കൂൾ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്

ചെങ്കടൽ ലക്ഷ്യസ്ഥാനത്ത് ടർട്ടിൽ ബേ ഇന്റർനാഷനൽ സ്കൂൾ തുറന്നു

റിയാദ്: റെഡ് സീ ഡെസ്റ്റിനേഷനിലെ താമസ ഏരിയയിൽ ടർട്ടിൽ ബേ ഇന്റർനാഷനൽ സ്‌കൂൾ ആരംഭിച്ചതായി റെഡ് സീ കമ്പനി വ്യക്തമാക്കി. എസ്.ഇ.കെ എജുക്കേഷൻ ഗ്രൂപ്പുമായി സഹകരിച്ച് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ജോലി, നല്ലൊരു ജീവിത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുള്ള കമ്പനിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് സ്ക്കൂൾ ഉദ്ഘാടനം പ്രതിഫലിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ റെഡ് സീ ഇന്റർനാഷനൽ സി.ഇ.ഒ ജോൺ പഗാനോ, തബൂക്കിലെ വിദ്യാഭ്യാസ ഡയറക്ടർ ജനറൽ മാജിദ് അൽഖൈർ, എസ്.ഇ.കെ വിദ്യാഭ്യാസ ഗ്രൂപ് പ്രസിഡന്റ് നെവസ് സെഗോവിയ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

റെഡ് സീ ഇന്റർനാഷനൽ ഡെസ്റ്റിനേഷനുകളിലെ ആദ്യത്തെ സംയോജിത വിദ്യാഭ്യാസ സ്ഥാപനമാണ് ടർട്ടിൽ ബേ സ്കൂൾ. ഇത് ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സംയോജിത അടിസ്ഥാന സേവനങ്ങൾ, ആധുനിക ജീവിതശൈലികൾ, അവരുടെ കുട്ടികൾക്ക് ഉയർന്ന തലത്തിലുള്ള വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന മാതൃകാപരമായ അന്തരീക്ഷം നൽകുന്നു.

Tags:    
News Summary - Turtle Bay International School opens in Red Sea destination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.