‘നൂർ റിയാദ്’ അഞ്ചാംപതിപ്പ് നവംബർ 20 മുതൽ ഡിസംബർ ആറ് വരെ

റിയാദ്: ‘നൂർ റിയാദ് 2025’ ആഘോഷത്തിന്റെ അഞ്ചാം പതിപ്പിന്റെ വിശദാംശങ്ങൾ റിയാദ് ആർട്ട് പ്രോഗ്രാം വ്യക്തമാക്കി. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നടന്ന ‘ദി ആർമറി ഷോ’യിൽ പ​ങ്കെടുത്ത അന്താരാഷ്ട്ര കലാകാരന്മാർ, ക്യൂറേറ്റർമാർ, മാധ്യമ വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

2025 നവംബർ 20 മുതൽ ഡിസംബർ ആറ് വരെ ‘ഒരു ഹിമ വെട്ടലിൽ’ എന്ന തലക്കെട്ടിലാണ് ആഘോഷം നടക്കുക. അൽഹുഖ്മ് പാലസ് ഏരിയ, കിംങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെന്റർ, സൗദി ടെലികോം കമ്പനി സ്റ്റേഷൻ, ഫിനാൻഷ്യൽ സെന്റർ സ്റ്റേഷൻ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് കെട്ടിടം, ജാക്‌സ് ഡിസ്ട്രിക്റ്റ് എന്നിങ്ങനെ ആറ് പ്രധാന സ്ഥലങ്ങളിലായി കലാസൃഷ്ടികൾ പ്രദർശിപ്പിക്കും.

റിയാദിന്റെ ചരിത്രകേന്ദ്രങ്ങളെ അതിന്റെ ആധുനിക ലാൻഡ്‌മാർക്കുകളുമായി പ്രത്യേകിച്ച് റിയാദ് മെട്രോ പദ്ധതിയുമായി ദൃശ്യപരമായി ബന്ധിപ്പിക്കും. അഞ്ചാം പതിപ്പിനായുള്ള ക്യൂറേറ്റർമാരുടെ പേരുകളും 'നൂർ റിയാദ്' വെളിപ്പെടുത്തി.

സാംസ്കാരിക സംവാദത്തിനും സമകാലിക സർഗ്ഗാത്മകതയ്ക്കും ഒരു ഇൻകുബേറ്ററെന്ന നിലയിൽ റിയാദിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ് വേദികളുടെയും ക്യൂറേറ്റർമാരുടെയും തെരഞ്ഞെടുപ്പ് എന്ന് റിയാദ് സിറ്റി റോയൽ കമ്മീഷൻ ലൈഫ്‌സ്റ്റൈൽ സെക്ടർ വൈസ് പ്രസിഡന്റും റിയാദ് ആർട്ട് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എഞ്ചിനീയർ ഖാലിദ് ബിൻ അബ്ദുല്ല അൽഹസാനി പറഞ്ഞു.

സർഗ്ഗാത്മകതയാൽ സ്പന്ദിക്കുന്ന ഒരു ആഗോള നഗരമെന്ന പദവി ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ലൈറ്റ് പെയിന്റിങിനായി തലസ്ഥാനത്തെ മാറ്റുക എന്നതാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2021ൽ ആരംഭിച്ച 'നൂർ റിയാദ്' ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ആർട്സ് ഫെസ്റ്റിവലാണ്. 9.6 ദശലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുകയും പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ 450 കലാസൃഷ്ടികൾ പ്രദർശിപ്പിക്കുകയും ചെയ്തുകൊണ്ട് 16 ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയിട്ടുണ്ട്.

ജീവിത നിലവാരം ഉയർത്തുന്നതിനും സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ചിട്ടുള്ള റിയാദ് ആർട്ട് പ്രോജക്റ്റുകളിൽ ഒന്നാണ് ഈ ഫെസ്റ്റിവൽ. അഞ്ചാം പതിപ്പിൽ സാംസ്കാരിക പരിപാടികളും ഗൈഡഡ് ടൂറുകളും ഉൾപ്പെടും. ഇത് സന്ദർശകരുടെ അനുഭവം സമ്പന്നമാക്കുകയും സർഗ്ഗാത്മകതയും സമൂഹ ഇടപെടലും സമന്വയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തിൽ കലാസൃഷ്ടികൾ പര്യവേക്ഷണം ചെയ്യാൻ അവരെ അനുവദിക്കുകയും ചെയ്യും.

Tags:    
News Summary - The fifth edition of 'Noor Riyadh' will run from November 20 to December 6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.