കെ.എം.സി.സി സൂപ്പർ കപ്പ് ഫുട്​ബാളിൽ ഇന്ന് അഞ്ച് മത്സരങ്ങൾ

റിയാദ്: ഗ്രാൻഡ്​-റയാൻ കെ.എം.സി.സി സൂപ്പർ കപ്പ്​ ഫുട്​ബാളിൽ ഇന്ന് അഞ്ച് മത്സരങ്ങൾ നടക്കും. വൈകീട്ട്​ ആറ് മുതൽ രാത്രി 12 വരെ റിയാദിലെ ദിറാബിലുള്ള ദുറത്ത് മലാബ് സ്​റ്റേഡിയത്തിലാണ് മത്സരങ്ങൾ. ക്ലബ് മത്സരത്തിൽ ഗ്ലൗബ് ലൊജസ്​റ്റിക്സ് റിയൽ കേരള, ഷിനു കാർ മെയിൻറനൻസ്‌ സുലൈ എഫ്.സിയേയും ഫ്രിസ്‌ ഫോം ഫോർടെക് ലാ​ന്റേൺ എഫ്.സി, എസ്.ബി ഗ്രൂപ്പ് പ്രവാസി സോക്കർ സ്പോർട്ടിങ്ങിനെയും എതിരിടും.

കെ.എം.സി.സി ജില്ലാതല മത്സരത്തിൽ ഇന്ത്യൻ ബ്രീസ് റസ്റ്റാറൻറ്​ തൃശൂർ, പാരജോൺ കോഴിക്കോടിനെയും എറണാകുളം ജില്ല കെ.എം.സി.സി, ആലപ്പുഴ ജില്ല കെ.എം.സി.സിയെയും പാലക്കാട്‌ ജില്ല കെ.എം.സി.സി, സുൽഫെക്സ് കാസർകോടിനേയും നേരിടും. രണ്ട് മാസം നീണ്ടുനിൽക്കുന്ന ഫുട്ബൾ ടൂർണമെൻറിന് കഴിഞ്ഞയാഴ്ചയാണ് തുടക്കം കുറിച്ചത്. അയ്യായിരത്തോളം ആളുകൾക്ക് കളി കാണാനുള്ള സൗകര്യം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - Five matches today in the KMCC Super Cup football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.