കെയർ-24 നിങ്ങൾക്കെന്നും ഒരു കൈത്താങ്ങ്

ഒമാനിൽ ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണ് കെയർ 24. ആരോഗ്യ സേവനങ്ങളിലൂടെ ഓരോ രോഗിയുടെയും ആരോഗ്യം മെച്ചപ്പെടുത്തി കെയർ 24 ഇന്ന് ഒമാനിലെ ജനങ്ങളുടെ മനസ്സുകളിൽ വലിയ സ്ഥാനം പിടിച്ചിരിക്കുന്നു. കെയർ 24 സ്ഥാപകനും അധ്യക്ഷനുമായ ഡോ. ഹക്കീം മെഡിക്കൽ ടൂറിസം രംഗത്ത് ഒരു വഴിത്തിരിവ് സൃഷ്ടിച്ചു കഴിഞ്ഞു. പരിചയസമ്പന്നരായ ഫിസിയോതെറാപ്പിസ്റ്റുകൾ, വ്യക്തിഗത ചികിത്സ പദ്ധതികൾ,അനുഭാവപൂർവമായ പരിചരണം ഇതെല്ലാം കെയർ 24ന്‍റെ സവിശേഷതകളാണ്.
നിങ്ങൾക്ക് പേശീവേദനയോ, സന്ധിവേദനയോ, ശസ്ത്രക്രിയക്ക് ശേഷമുള്ള ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ കെയർ 24 റീഹാബിലിറ്റേഷൻ സെന്‍റർ നിങ്ങൾക്കായി ഒരു മികച്ച പരിഹാരം ഒരുക്കുന്നു. ഫിസിയോ തെറാപ്പി ചികിത്സകളിൽ 25% കിഴിവ് നൽകി, നിങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാൻ ഈ സ്ഥാപനം നിങ്ങളെ സഹായിക്കുന്നു. ഈ ഓഫർ 2025 ഓഗസ്റ്റ് 31 വരെ മാത്രമേ ലഭ്യമാകൂ.
മാനുവൽ തെറാപ്പി (സന്ധികളുടെയും പേശികളുടെയും വേദന കുറക്കുന്നതിനായി കൈകൾ ഉപയോഗിച്ചുള്ള ചികിത്സ), സ്‌പോർട്‌സ് ഇഞ്ചുറി റീഹാബ് (കളിക്കാർക്ക് പരിക്കുകളിൽ നിന്ന് വേഗത്തിൽ മുക്തി നേടാനും കായികരംഗത്തേക്ക് മടങ്ങാനും സഹായിക്കുന്ന പ്രത്യേക ചികിത്സകൾ), പോസ്റ്റ്-സർജിക്കൽ റീഹാബ് (ശസ്ത്രക്രിയക്ക് ശേഷം ബലവും ചലനശേഷിയും വീണ്ടെടുക്കാൻ സഹായിക്കുന്ന ചിട്ടയായ ചികിത്സ പരിപാടികൾ), ക്രോണിക് പെയിൻ മാനേജ്‌മെന്‍റ് (ദീർഘകാലമായുള്ള വേദന കുറയ്ക്കുന്നതിനുള്ള പ്രത്യേക വിദ്യകളും വ്യായാമങ്ങളും), പോസ്ചർ കറക്ഷൻ & എർഗണോമിക് ട്രെയിനിങ് (ശരീരത്തിന്‍റെ ഘടന മെച്ചപ്പെടുത്തി വേദന കുറക്കാനും ഭാവിയിലെ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു) എന്നിങ്ങനെ വിവിധതരം ഫിസിയോതെറാപ്പി ചികിത്സകൾ കെയർ 24 വാഗ്ദാനം ചെയ്യുന്നുണ്ട്.
25% കിഴിവ് ലഭിക്കുന്നതിനായി 2025 ഓഗസ്റ്റ് 31നകം നിങ്ങളുടെ അപ്പോയിമെന്‍റ് ബുക്ക് ചെയ്യുക. ഒരു OMR രജിസ്ട്രേഷൻ ഫീസ് നൽകിയാൽ സൗജന്യ കൺസൾട്ടേഷനും ലഭ്യമാണ്. പ്രവർത്തന സമയങ്ങൾ ഞായർ - വ്യാഴം ദിവസങ്ങളിൽ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ, ശനിയാഴ്ച രാവിലെ 8:30 മുതൽ ഉച്ചയ്ക്ക്  2:00 വരെ, വെള്ളിയാഴ്ച അവധിയായിരിക്കും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കെയർ 24 നിങ്ങളെ കാത്തിരിക്കുന്നു.

ഇപ്പോൾ തന്നെ ബുക്ക് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവിരങ്ങൾക്ക് : 96892237971.


Tags:    
News Summary - Care-24 is always there to help you.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.