കുട്ടികളുടെ ഭാവി വളർത്താം കെയർ 24 ഗ്രൂപ്പ് തെറാപ്പിയിലൂടെ

വിദ്യാലയങ്ങളിൽ മറ്റുള്ള കുട്ടികളുമായി ഇടപഴകാൻ ബുദ്ധിമുട്ടുള്ള, വിദ്യാലയങ്ങളിൽനിന്ന് ആവശ്യമായ കഴിവുകൾ നേടുന്നതിൽ പിന്നോട്ട് പോയ കുട്ടികൾക്കായുള്ള ഒരു കൂട്ടായ ചികിത്സയാണ് ഗ്രൂപ്പ് തൊറാപ്പി (Group Therapy). അവിടെനിന്നുള്ള വെല്ലുവിളികളെ നേരിടാൻ അവരെ സജ്ജരാക്കുക എന്നതാണ് ഇതിലൂടെ കെയർ 24 ഗ്രൂപ്പ് തൊറാപ്പി ലക്ഷ്യമിടുന്നത്.
പഠനവും വിനോദവും ഒരുമിച്ചുചേർന്ന് സ്നേഹവും സുരക്ഷിതവുമായ അന്തരീക്ഷമാണ് കുട്ടികളുടെ വളർച്ചയ്ക്ക് ഏറ്റവും നല്ലത് എന്ന് ഒമാനിലെ കെയർ 24 ക്ലിനിക് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ എല്ലാ പ്രായക്കാരായ കുട്ടികൾക്കായും ഗ്രൂപ്പ് തെറാപ്പി സെഷനുകൾ ആരംഭിക്കുന്നു. 4 വയസ്സിന് താഴെയുള്ള കുട്ടികളും 4 വയസ്സും അതിനുശേഷമുള്ള കുട്ടികളും എന്നീ രണ്ട് സെക്ഷനുകളിലായാണ് ഗ്രൂപ്പ് തെറാപ്പി.
4 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള സെഷനുകൾ ആത്മവിശ്വാസവും സാമൂഹികമായ ഇടപെടലും വളർത്തുന്നതിന് വേണ്ടിയാണ്. പ്രാർത്ഥന സമയം, റോൾ കോൾ, സ്വയം പരിചയപ്പെടുത്തൽ/കാർഡ് വിവരണം,വ്യായാമം / ആക്ഷൻ ഗാനങ്ങൾ, ഗ്രൂപ്പ് ടാസ്‌ക്, ഗെയിമുകൾ, ഡിസൈൻ കോപ്പിങ്/ ബോർഡ് പ്രവർത്തനങ്ങൾ/ വർക്ക്‌ഷീറ്റുകൾ/ പുസ്തക പ്രവർത്തനം, ലഘുഭക്ഷണ സമയം, ബൈ-ബൈ സമയം എന്നിങ്ങനെയാണ് ഈ സെക്ഷനെ ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 2 മുതൽ ആരംഭിച്ച ഈ തൊറാപ്പി എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 6. 45 മുതൽ 8:15 വരെ ആയായിരിക്കും.
അതുപോലെ 4 വയസ്സിന് താഴെയുള്ള കുട്ടികൾക്കായുള്ള തെറാപ്പി സർക്കിൾ സമയം, കളി സമയം, ഗ്രൂപ്പ് പ്രവർത്തനം, സെൻസറി പ്രവർത്തനം, ലഘുഭക്ഷണ സമയം, താളത്തിൽ നീങ്ങുക, ബൈ-ബൈ സമയം എന്നിങ്ങനെയാണ്. എല്ലാ ബുധനാഴ്ചയും രാവിലെ 10 മണി മുതൽ 11. 30 വരെ ആയായിരിക്കും ഈ സെക്ഷൻ. ഒട്ടും വൈകാതെ വേഗം തന്നെ നിങ്ങളുടെ സ്ലോട്ടുകൾ ബുക്ക് ചെയ്യുക. ആത്മവിശ്വാസവും സ്നേഹവും ക്രയേറ്റിവിറ്റിയും നിറഞ്ഞ കുട്ടികളെ കെയർ 24ലൂടെ വാർത്തെടുക്കൂ. ബുക്ക് ചെയ്യണ്ട നമ്പർ: 92004698, 99002427.

Tags:    
News Summary - Group therapy for kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.