ഹൃദയരോഗങ്ങളുടെ ചികിൽസക്കായി സമർപ്പിതമായ ആശുപത്രി-അതാണ് പെരിന്തൽമണ്ണയിലെ ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റൽ. മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും ജനങ്ങൾക്ക് വിശ്വാസത്തോടെ സമീപിക്കാവുന്ന ഹൃദയാരോഗ്യകേന്ദ്രമായി ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റൽ മാറിക്കൊണ്ടിരിക്കുന്നു.
മലപ്പുറം ജില്ലയിലെ ഏക ‘ഡെഡിക്കേറ്റഡ് കാർഡിയാക് ഹോസ്പിറ്റൽ’ എന്ന നിലയിൽ ബി.കെ.സി.സിയിൽ ഹൃദയരോഗികളുടെ മാത്രം ചികിത്സയാണ് നടക്കുന്നത്. അതിനാൽ ക്രോസ് ഇൻഫെക്ഷൻ സാധ്യത (കോവിഡ്, നിപ, ന്യൂമോണിയ തുടങ്ങിയവയുടെ) വളരെ കുറവ്. രോഗികൾക്ക് സുരക്ഷിതമായ അന്തരീക്ഷം.
ആശുപത്രിയിൽ ഏറ്റവും പുതിയ ഫിലിപ്സ് ഫ്ലാറ്റ് പാനൽ കാത്ത് ലാബ്, ഇൻട്രാവാസ്കുലാർ അൾട്രാസൗണ്ട് (IVUS), മോഡേൺ ഐ.സി.യു, എക്കോ, ടി.എം.ടി ഹോൾട്ടർ തുടങ്ങി സമ്പൂർണ കാർഡിയാക് വർക്ക്-അപ് നടത്താനുള്ള സൗകര്യങ്ങളുണ്ട്.
ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയനായ ഡോ. കെ.പി. ബാലകൃഷ്ണൻ, ഇരുപത് വർഷത്തിലേറെ പരിചയസമ്പത്തോടെ 15,000-ത്തിലധികം ആഞ്ജിയോപ്ലാസ്റ്റികളും 25,000-ത്തിലധികം ആഞ്ജിയോഗ്രാമുകളും വിജയകരമായി നടത്തിയിട്ടുണ്ട്. രോഗികൾക്ക് അദ്ദേഹം നൽകുന്ന സീനിയർ ഇന്റർവെൻഷണൽ വിദഗ്ധന്റെ സേവനം ബി.കെ.സി.സിയുടെ വലിയ സമ്പത്താണ്.
ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റലിന്റെ ഏറ്റവും വലിയ ശക്തി ഡോ. കെ.പി. ബാലകൃഷ്ണൻ നടത്തുന്ന ഹൈ-റിസ്ക് കൊറോണറി ആഞ്ജിയോപ്ലാസ്റ്റികളും പ്രത്യേക ഇന്റർവെൻഷണൽ ചികിത്സകളുമാണ്.
കാൽ മുറിച്ചുകളയേണ്ട രീതിയിലുള്ള, കാലുകളിലെ ഉണങ്ങാത്ത വ്രണങ്ങൾക്ക് പെരിഫെറൽ ആൻജിയോപ്ലാസ്റ്റി ചികിത്സ വഴി അമ്പ്യൂട്ടേഷൻ ഒഴിവാക്കുന്നു. സേവനത്തിന്റെ ഗുണമേന്മയും കുറഞ്ഞ ചെലവും. ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റലിന്റെ പ്രത്യേകത, ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും അതേസമയം പൊതുജനങ്ങൾക്ക് സാധ്യമായ ചിലവിലും ലഭ്യമാക്കുന്നതാണ്.
മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളിൽ ഹൃദയാഘാതം വന്ന ഒരു രോഗിക്ക് അടിയന്തര ചികിത്സ ലഭിക്കാൻ ട്രയേജ് പ്രക്രിയയിൽ മണിക്കൂറുകൾ പോകുമ്പോൾ, ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റലിൽ അത് ഒഴിവാക്കാം. ഡെഡിക്കേറ്റഡ് കാർഡിയാക് എമർജൻസി കെയർ ആയതിനാൽ രോഗി എത്തിയ ഉടൻ ചികിത്സ ആരംഭിക്കുന്നു. ഡോർ-ടു-ബലൂൺ സമയം 40 മിനിറ്റിനുള്ളിൽ (അന്തർദേശീയ നിലവാരം 90 മിനിറ്റ്). ഇതിനാൽ ഏറ്റവും കൂടുതൽ രോഗികളെ രക്ഷിക്കാൻ സാധിക്കുന്നു. ബി.കെ.സി.സി ഹാർട്ട് ഹോസ്പിറ്റൽ - നിങ്ങളുടെ ഹൃദയത്തിന് സുരക്ഷിത കൈത്താങ്ങ്. ഉടൻ രജിസ്റ്റർ ചെയ്യൂ http://www.madhyamam.com/walkathon
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.