നിത അംബാനി, ഔഡി എ9 ചാമിലിയൻ

ഒറ്റ ബട്ടൺ അമർത്തിയാൽ നിറം മാറും; ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ ഗാരേജിൽ എത്തിച്ച് നിത അംബാനി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ മുകേഷ് അംബാനിയുടെ ഭാര്യയും സംരംഭകയുമായ നിത അംബാനി ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ സ്വന്തമാക്കി. ജർമൻ വാഹനനിർമാതാക്കളായ ഔഡിയുടെ ഏകദേശം 100 കോടി വിലമതിക്കുന്ന എ9 ചാമിലിയൻ മോഡലാണ് നിത അംബാനി സ്വന്തമാക്കിയത്.

ഔഡി എ9 ചാമിലിയൻ

ഒട്ടനവധി ഫീച്ചറുകളോടെ വിപണിയിലെത്തുന്ന ഔഡി എ9 ചാമിലിയൻ ഒറ്റ ബട്ടൺ അമർത്തുന്നതോടെ വാഹനത്തിന്റെ നിറം മാറ്റാനുള്ള കഴിവാണ് ഈ വാഹനത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഡൈനാമിക് പെയിന്റിങ് സാങ്കേതിക വിദ്യ വാഹനത്തിന്റെ ഷേഡുകൾ തടസ്സമില്ലാതെ മാറ്റാൻ സജ്ജീകരിച്ചിരിക്കുന്നതിനാൽ ഈ മോഡൽ ലോകത്തിൽ തന്നെ 11 എണ്ണം മാത്രമേ കമ്പനി നിർമ്മിച്ചിട്ടുള്ളു എന്ന പ്രത്യേകതയും എ9 ചാമിലിയനുണ്ട്.

ആഡംബര വാഹനനിരകളിൽ എത്തുന്ന ഔഡി എ9 ചാമിലിയൻ ഏകദേശം അഞ്ച് മീറ്റർ നീളമുള്ള വാഹനമാണ്. 600 ബി.എച്ച്.പി പവറിൽ 4.0 ലിറ്റർ V8 എൻജിനാണ് ചാമിലിയന്റെ കരുത്ത്. സിംഗിൾ-പീസ് വിൻഡ്ഷീൽഡും മേൽക്കൂരയുടെ നിർമ്മാണവും പൂർണമായും ഒരു ഡിസൈൻ മാസ്റ്റർപീസ് എന്ന പദവിയിലേക്ക് വാഹനത്തെ ഉയർത്തുന്നു. ഫാസ്റ്റ് ചാർജിങ് മോഡുള്ള ഔഡി എ9 ചാമിലിയൻ ഒറ്റ ചാർജിൽ 373 കിലോമീറ്റർ റേഞ്ച് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 0-100 കിലോമീറ്റർ സഞ്ചരിക്കാൻ വെറും മൂന്ന് സെക്കൻഡ് മാത്രമാണ് എ9 ചാമിലിയനു വേണ്ടത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്റർ വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

ആഡംബര ജീവിതത്തിന് പേരുകേട്ട അംബാനി കുടുംബം ആദ്യമായല്ല ഇത്തരമൊരു വാഹനം ഗാരേജിൽ എത്തിക്കുന്നത്. നിത അംബാനിയുടെ വ്യക്തിഗത ആസ്തി പലപ്പോഴും അംബാനി കുടുംബത്തിന്റെ മൊത്തം ആസ്തിയിൽ നിന്നും വേറിട്ടാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 2024ലെ ഹുറൂൺ-ബാർക്ലേസ് പട്ടിക പ്രകാരം അംബാനി കുടുംബത്തിന്റെ അകെ ആസ്തി 309 ബില്യൺ ഡോളർ (ഏകദേശം 25 .75 ലക്ഷം കോടി) ആയി കാണാക്കപ്പെടുന്നുണ്ട്.

Tags:    
News Summary - Nita Ambani brings India's most expensive car to the garage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.