ബംഗളൂരു: നഗരം ഏറെക്കാലമായി കാത്തിരുന്ന ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിലൂടെ തന്‍റെ വിന്‍റേജ് യെസ്ഡിയിൽ കുതിച്ച് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. ജനങ്ങൾക്ക് തുറന്നുകൊടുത്തതിനുപിന്നാലെയായിരുന്നു ഫ്ലൈഓവർ ലൂപ്പിലൂടെയുള്ള ഡി.കെയുടെ സ്റ്റൈലൻ യാത്ര. ഇതിന്‍റെ ചിത്രങ്ങളും വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഹെബ്ബാൾ ജങ്ഷനിലൂടെ അനായാസമുള്ള യാത്ര! ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പ്, ഹെബ്ബാൾ ജങ്ഷൻ വഴി യാത്ര ചെയ്യുന്ന ആളുകൾക്ക് ഒരു വലിയ മാറ്റമായിരിക്കും. വെറും ഏഴ് മാസത്തിനുള്ളിൽ 80 കോടി ചെലവിൽ നിർമിച്ച 700 മീറ്റർ റാമ്പ്, ഗതാഗതക്കുരുക്ക് 30 ശതമാനം കുറയ്ക്കുകയും യാത്ര നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും. മേൽപ്പാലത്തിലൂടെ എന്റെ പഴയ യെസ്ഡി റോഡ് കിങ്ങിൽ സഞ്ചരിച്ചപ്പോൾ കോളജ് ദിനങ്ങൾ വീണ്ടും ഓർത്തുപോയി. പ്രിയപ്പെട്ട ബംഗളൂരുകാരേ, വാഗ്ദാനങ്ങൾ ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും -ശിവകുമാർ കുറിച്ചു.
ഇന്ന് രാവിലെ ഒമ്പതിനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ചേർന്ന് മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഏകദേശം 80 കോടി രൂപ ചെലവിൽ നിർമ്മിച്ച 700 മീറ്റർ നീളമുള്ള റാമ്പ്, നഗരത്തിലെ ഏറ്റവും തിരക്കേറിയ ഹെബ്ബാൾ ഫ്ലൈഓവറിലെ ഗതാഗത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.