ന്യൂഡൽഹി: സൈനിക പരിശീലനത്തിനിടെ പരിക്കേറ്റ് വിടുതൽ നേടേണ്ടി വരുന്നവരുടെ തുടർ ചികിത്സയും പുനരധിവാസവും സംബന്ധിച്ച് പ്രതികരണമറിയിക്കാൻ കേന്ദ്രത്തോടും സേനാ വിഭാഗങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇത്തരം കേഡറ്റുകളുടെ ദുരിതാവസ്ഥ വിവരിച്ച വാർത്തയെത്തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് നടപടി.
നിലവിൽ 40,000 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ ഇത് തികയാതെ വരുന്നു. ഈ തുക വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാൻ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച്, കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോട് നിർദേശിച്ചു. ചികിത്സ പൂർത്തിയായശേഷം സൈന്യത്തിലെ ക്ലറിക്കൽ ഉൾപ്പെടെ ജോലികളിൽ ഇവരെ പുനരധിവസിപ്പിക്കുന്ന കാര്യം പരിഗണിക്കാനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.