'ഇന്ത്യൻ സൈന്യത്തിന്റെ കൈവശം എത്ര മൃഗങ്ങളുണ്ട്..?'; കണക്കുകൾ രേഖാമൂലം നൽകി പ്രതിരോധ സഹമന്ത്രി

ന്യൂഡൽഹി: കുതിരകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ, നായ്ക്കൾ എന്നിവയുൾപ്പെടെ ഏകദേശം 12,600 മൃഗങ്ങൾ നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുണ്ടെന്ന് സർക്കാർ തിങ്കളാഴ്ച പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിലെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇക്കാര്യം പറഞ്ഞത്. സൈനിക, സുരക്ഷാ ആവശ്യങ്ങൾക്കായാണ് ഇവയെ ഉപയോഗിക്കുന്നത്.

നായ്ക്കളെയും കോവർകഴുതകളേയും പോലുള്ള മൃഗങ്ങൾക്ക് സൈനിക, സുരക്ഷാ പ്രവർത്തനങ്ങളിൽ പ്രത്യേക സൈനിക പരിശീലകരാണ് പരിശീലനം നൽകുന്നത്. മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും മേൽനോട്ടം വഹിക്കുന്നത് സൈനിക മൃഗഡോക്ടർമാരും പരിശീലനം ലഭിച്ച സപ്പോർട്ട് സ്റ്റാഫുമാണ്.

എല്ലാ മൃഗങ്ങൾക്കും ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത റേഷൻ നൽകുന്നുണ്ട്. എല്ലാ മൃഗങ്ങളെയും പ്രത്യേകം വൈദ്യപരിശോധനക്കും വിവിധ രോഗങ്ങൾക്കെതിരെ പതിവ് പരിശോധനക്കും വിധേയമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Currently nearly 12,600 animals including horses, mules, dogs held with military: Govt to RS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.