മുംബൈ: ശക്തമായ മഴയെ തുടർന്ന് മുംബൈ നഗരത്തിലും താണെ, പാൽഘർ എന്നിവിടങ്ങളിലും ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇരുൾമൂടി പെയ്യുന്ന മഴയിലേക്കാണ് തിങ്കളാഴ്ച മുംബൈ നഗരം ഉണർന്നത്. രണ്ടു ദിവസങ്ങളായി മഴ തുടരുകയാണ്. പലയിടങ്ങളിൽ നിരത്തിലും റെയിൽപാളത്തിലും വെള്ളം കയറി ഗതാഗത തടസ്സങ്ങൾ നേരിട്ടു. കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
വിവിധ വിമാന കമ്പനികൾ യാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകി. വെള്ളം കയറിയ നിരത്തിൽ കുടുങ്ങിയ സ്കൂൾ ബസിൽ നിന്നും കുട്ടികളെ പൊലീസെത്തി രക്ഷപ്പെടുത്തി. അതേസമയം, മഹാരാഷ്ട്രയിലെ നാന്ദഡിൽ മേഘവിസ്ഫോടനത്തെ തുടർന്ന് അഞ്ചുപേരെ കാണാതായതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.