ഛണ്ഡിഗഡ്: ലുധിയാന, ഷഹീദ് ഭഗത് സിങ് നഗർ ജില്ലകളിൽ നിന്ന് 21 കുട്ടികളെ ഭിക്ഷാടനത്തിൽ നിന്ന് മോചിപ്പച്ചുവെന്ന് വനിതാ ശിശു വികസന മന്ത്രി ബാൽജിത് കൗർ. പഞ്ചാബിനെ ഭിക്ഷാടന വിമുക്തമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.
ശിശുസംരക്ഷണ ടീം ലുധിയാനയിലെ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റ് ഇടങ്ങളിലും നടത്തിയ റെയ്ഡിൽ 18 കുട്ടികളെയും ഷാഹീദ്ഭഗത് സിങ് നഗറിൽ നടന്ന റെയ്ഡിൽ മൂന്നിലധികം കുട്ടികളെയും കണ്ടെത്തുകയായിരുന്നു.
കുട്ടികളെ ഭിക്ഷാടനത്തിന് നിർബന്ധിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് ആവശ്യമെങ്കിൽ ഡി.എൻ.എ ടെസ്റ്റ് നടത്തുമെന്നും അറിയിച്ചു.
ജീവൻജ്യോത്-2 പദ്ധതിക്കു കീഴിൽ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. കുട്ടികളെ ഭിക്ഷയെടുപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന നമ്പറിൽ അറിയിക്കണണെമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.