ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ നിന്നും ഞെട്ടിക്കുന്ന ഒരു അപകട ദൃശ്യം. രണ്ടു ബസുകൾക്കിടയിൽ പെട്ട് ഒരു ഓട്ടോറിക്ഷ തകർന്നു തരിപ്പണമായി. ക്യാമറയിൽ പതിഞ്ഞ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ വൈറലായി.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു ബസ് യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയെ പിന്നിൽനിന്ന് ഇടിക്കുന്നതും തൊട്ടു മുന്നിലെ മറ്റൊരു ബസിലേക്ക് ചേർന്ന് അമരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിന്നിലെ ബസിന്റെ ഡ്രൈവർ ബ്രേക്ക് ഇടാൻ തുടങ്ങുമ്പോഴേക്കും ഓട്ടോറിക്ഷ രണ്ട് ബസുകൾക്കിടയിൽപ്പെട്ട് തകർന്നിരുന്നു.
ഓട്ടോ ഡ്രൈവറും അതിലെ യാത്രക്കാരും അത്ഭുതകരമായി മരണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അവർക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ ഉടൻ തന്നെ പരിക്കേറ്റവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
എല്ലാവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയുടെ അവസ്ഥ നോക്കുമ്പോൾ ആരെങ്കിലും രക്ഷപ്പെട്ടിരിക്കുമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. പൊലീസ് സ്ഥലത്തെത്തി രണ്ട് ബസുകളും പിടിച്ചെടുത്തു. അപകട കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസുകളുടെ അമിത വേഗതയും അശ്രദ്ധയും മൂലമാണ് അപകടം സംഭവിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.