‘വാടക ഇനത്തിൽ മാത്രം കേന്ദ്രം പ്രതിവർഷം 1,500 കോടി ചെലവഴിക്കുന്നു’; കർതവ്യ ഭവൻ ഉദ്ഘാടനം ചെയ്ത് മോദി

ന്യൂഡൽഹി: ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ നിരവധി കേന്ദ്ര മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിൽ പലതും വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വാടക ഇനത്തിൽ മാത്രം സർക്കാർ ഒരുവർഷം 1,500 കോടി രൂപ ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിലെ കർതവ്യപഥിൽ പുതുതായി നിർമിച്ച ഓഫിസ് സമുച്ചയമായ ‘കർതവ്യ ഭവൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

“ഇവ വെറും ഘടനകളോ അടിസ്ഥാന സൗകര്യങ്ങളോ അല്ല. വികസിത ഭാരതത്തിന്റെ വിത്ത് ഈ കെട്ടിടത്തിൽ നിന്നാണ് വിതയ്ക്കുന്നത്. വരും ദശകങ്ങളിൽ, രാജ്യത്തിന്റെ ദിശ ഈ കെട്ടിടത്തിൽ നിന്ന് നിർണയിക്കപ്പെടും. സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഭരണസംവിധാനം ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളിൽ നിന്നാണ് പ്രവർത്തിച്ചിരുന്നത്. അവയിൽ ശരിയായ വെളിച്ചമോ ആവശ്യത്തിന് സ്ഥലമോ വായുസഞ്ചാരമോ ഇല്ലായിരുന്നു” -മോദി പറഞ്ഞു.

മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കർതവ്യ ഭവൻ പണികഴിപ്പിച്ചത്. ആദ്യം ഉദ്ഘാടനം ചെയ്യപ്പെടുന്ന കർത്തവ്യ ഭവൻ-03, ആഭ്യന്തരം, വിദേശകാര്യം, ഗ്രാമവികസനം, എംഎസ്എംഇ, ഡിഒപിടി, പെട്രോളിയം & പ്രകൃതി വാതക മന്ത്രാലയങ്ങൾ, പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറുടെ ഓഫീസ് എന്നിവ ഉൾക്കൊള്ളുന്നതാണ്.

1950 കൾക്കും 1970 കൾക്കും ഇടയിൽ നിർമ്മിച്ച ശാസ്ത്രി ഭവൻ, കൃഷി ഭവൻ, ഉദ്യോഗ് ഭവൻ, നിർമാൺ ഭവൻ തുടങ്ങിയ പഴയ കെട്ടിടങ്ങളിലാണ് നിലവിൽ പല പ്രധാന മന്ത്രാലയങ്ങളും പ്രവർത്തിക്കുന്നത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടർ, മന്ത്രാലയ സെക്രട്ടറി കെ. ശ്രീനിവാസ് എന്നിവരോടൊപ്പം പ്രധാനമന്ത്രി പുതുതായി നിർമിച്ച കെട്ടിടം സന്ദർശിച്ചു. കർത്തവ്യ ഭവന്റെ സവിശേഷതകളെക്കുറിച്ച് ശ്രീനിവാസ് പ്രധാനമന്ത്രി മോദിയോട് വിശദീകരിച്ചു.

സർക്കാറിന്റെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിക്ക് കീഴിൽ കോമൺ സെൻട്രൽ സെക്രട്ടേറിയറ്റിന്റെ (സി.സി.എസ്) ഭാഗമായി പത്ത് കെട്ടിടങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ട്. ഈ പദ്ധതി പ്രകാരമാണ് സർക്കാർ ഇതിനകം പുതിയ പാർലമെന്റ് മന്ദിരവും വൈസ് പ്രസിഡന്റ് എൻക്ലേവും നിർമിച്ചത്. കോമൺ സെൻട്രൽ സെക്രട്ടേറിയറ്റിന് പുറമേ, പ്രധാനമന്ത്രിയുടെ ഓഫിസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, ഇന്ത്യാ ഹൗസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു എക്സിക്യൂട്ടീവ് എൻക്ലേവും സർക്കാർ നിർമ്മിക്കും.

1.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്. ബേസ്മെന്റ് ഏരിയ 40,000 ചതുരശ്ര മീറ്ററാണ്. പാർക്കിങ്ങിൽ 600 കാറുകൾ പാർക്ക് ചെയ്യാൻ കഴിയും. ക്രഷ്, യോഗ റൂം, മെഡിക്കല്‍ റൂം, കഫേ, അടുക്കള, മള്‍ട്ടിപര്‍പ്പസ് ഹാള്‍ എന്നിവയുണ്ട്. 45 പേർക്ക് ഇരിക്കാവുന്ന 24 പ്രധാന കോൺഫറൻസ് റൂമുകളും, 25 പേർക്ക് ഇരിക്കാവുന്ന 26 ചെറിയ കോൺഫറൻസ് റൂമുകളും, 67 മീറ്റിങ് റൂമുകളും, 27 ലിഫ്റ്റുകളും ഇവിടെയുണ്ട്.

കർമനിരതമാവാൻ ‘കർത്തവ്യ ഭവൻ 03’

ന്യൂ​ഡ​ല്‍ഹി: പു​തി​യ പാ​ര്‍ല​മെ​ന്റ് മ​​ന്ദി​ര​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യും മ​ന്ത്രാ​ല​യ​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്ന സെ​ന്‍ട്ര​ല്‍ വി​സ്ത​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ ഗേ​റ്റി​ന് സ​മീ​പം പ​ണി​ത കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ ‘ക​ർ​ത്ത​വ്യ ഭ​വ​ൻ 03’ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വി​ന്റെ ഓ​ഫി​സ് തു​ട​ങ്ങി​യ​വ ഇ​നി ക​ർ​ത്ത​വ്യ ഭ​വ​നി​ലാ​കും. സെ​ൻ​ട്ര​ൽ വി​സ്ത​യു​ടെ ഭാ​ഗ​മാ​യു​ള്ള കോ​മ​ൺ സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്റെ (സി.​സി.​എ​സ്) ഒ​മ്പ​ത് കെ​ട്ടി​ട​ങ്ങ​ളു​​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് പു​തി​യ കെ​ട്ടി​ട​ത്തി​ൽ 347 മു​റി​ക​ളാ​ണ് അ​നു​വ​ദി​ച്ചത്.

1921ൽ ​ബ്രി​ട്ടീ​ഷ് വാ​സ്തു​ശി​ൽ​പി ഹെ​ർ​ബ​ർ​ട്ട് ബേ​ക്ക​ർ പ​ണി​പൂ​ർ​ത്തീ​ക​രി​ച്ച രാ​ഷ്ട​പ​തി ഭ​വ​ന് സ​മീ​പ​മു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സൗ​ത്ത് ബ്ലോ​ക്ക്, നോ​ർ​ത്ത് ബ്ലോ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ഓ​ഫി​സു​ക​ളാ​ണ് കർത്തവ്യ ഭവനിലേക്ക് മാ​റ്റി​യ​ത്. ഇ​തോ​ടെ സൗ​ത്ത് ബ്ലോ​ക്ക്, നോ​ർ​ത്ത് ബ്ലോ​ക്ക് കെ​ട്ടി​ട​ങ്ങ​ൾ കാ​ലി​യാ​കും. ഇ​ത് മ്യൂ​സി​യ​മാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ‘യു​ഗെ യു​ഗീ​ൻ ഭാ​ര​ത് നാ​ഷ​ന​ൽ മ്യൂ​സി​യം’ എ​ന്ന പേ​രി​ൽ 30,000ത്തോ​ളം വ​രു​ന്ന ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള മ്യൂ​സി​യ​മാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Tags:    
News Summary - Centre spent Rs 1,500 crore yearly in rent for ministries: PM at Kartavya Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.