ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കയുടെ നടപടി ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ. ഭീഷണിപ്പെടുത്തി കാര്യങ്ങൾ സാധിക്കുന്ന യു.എസ് സർക്കാറിന്റെ തന്ത്രങ്ങളാണ് നടപടിയിലൂടെ വ്യക്തമാകുന്നത്.
വ്യാപാര ചർച്ചകളിൽ അമേരിക്ക മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാത്തതിനെ തുടർന്നാണ് 25 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. റഷ്യൻ എണ്ണ വാങ്ങിയതിന് 25 ശതമാനം പിഴ കൂടി ചുമത്തി. ഇന്ത്യ പോലുള്ള രാജ്യങ്ങൾ റഷ്യയുമായി വ്യാപാര ബന്ധത്തിലേർപ്പെടുന്നത് തടയാനാണ് യു.എസും യൂറോപ്യൻ യുനിയനും ശ്രമിക്കുന്നത്. എന്നാൽ, അവർ റഷ്യയുമായി വ്യാപാരബന്ധം തുടരുകയും ചെയ്യുന്നു. സർക്കാർ അമേരിക്കൻ സമ്മർദത്തിന് വഴങ്ങാതെ ചെറുക്കണം.
നികുതി വർധന പ്രതികൂലമായി ബാധിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. അമേരിക്കയുടെ ഭീഷണിക്കെതിരെയും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതിനുമായി എല്ലാവരും പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും പോളിറ്റ് ബ്യൂറോ പ്രസ്തവാനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.