ഒരു വിമാനംപോലും ഇന്ത്യക്ക് തകർക്കാനായിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി

ഇസ്‍ലാമാബാദ്: ഓപറേഷൻ സിന്ദൂറിനിടെ ഒരു പാക് വിമാനംപോലും ഇന്ത്യക്ക് തകർക്കാനായിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ അവകാശവാദം. പാകിസ്താന്‍റെ അഞ്ച് യുദ്ധ വിമാനങ്ങളടക്കം ആറ് വിമാനങ്ങൾ തകർത്തതായി ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് പറഞ്ഞിരുന്നു. ഇതാണ് പാക് പ്രതിരോധമന്ത്രി നിഷേധിച്ചത്. വ്യോമസേനാ മേധാവിയുടെ പരാമർശങ്ങൾ അസംഭവ്യമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഒരു പാക് വിമാനം പോലും ഇന്ത്യൻ സൈന്യം ഇടിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. മൂന്ന് മാസത്തേക്ക് അത്തരം അവകാശവാദങ്ങളൊന്നും ഉയർന്നിരുന്നില്ല. പാകിസ്താൻ വിശദമായ സാങ്കേതിക വിശദീകരണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയിരുന്നുവെന്നും ഖ്വാജ ആസിഫ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു. നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ നഷ്ടങ്ങൾ കനത്തതാണെന്നും അദ്ദേഹം ആരോപിച്ചു.

ഓ​പ​റേ​ഷ​ന്‍ സി​ന്ദൂ​റി​നി​ടെ അ​ഞ്ചു യു​ദ്ധ​വി​മാ​ന​ങ്ങ​ള​ട​ക്കം പാ​കി​സ്താ​ന്റെ ആ​റു വി​മാ​ന​ങ്ങ​ള്‍ ത​ക​ര്‍ത്തെ​ന്ന് എ.​പി. സി​ങ് ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന ഒ​രു പ​രി​പാ​ടി​യി​ലാ​ണ് വെ​ളി​പ്പെ​ടു​ത്തിയത്. യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ക്കു പു​റ​മെ, ത​ക​ർ​ക്ക​പ്പെ​ട്ട​ത് പാ​കി​സ്താ​ന്റെ ഒ​രു വ്യോ​മാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ​വി​മാ​ന​മാ​വാ​മെ​ന്നും ഐ.​എ.​എ​ഫ് മേ​ധാ​വി പ​റ​ഞ്ഞിരുന്നു. ഇ​ന്ത്യ​യു​ടെ കൈ​വ​ശ​മു​ള്ള റ​ഷ്യ​ൻ എ​സ്-400 വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം പാ​ക് വി​മാ​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ക​രു​ത്തു​കാ​ട്ടി​. ദൗ​ത്യ​ത്തി​നി​ടെ പാ​കി​സ്താ​ന്റെ പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ ഷ​ഹ​ബാ​സ് ജേ​ക്ക​ബാ​ബാ​ദി​നെ​യും വ്യോ​മ​സേ​ന ല​ക്ഷ്യ​മി​ട്ടി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു ചാ​ര​വി​മാ​ന​വും ഒ​ന്നി​ല​ധി​കം എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ളും ത​ക​ർ​ന്ന​താ​യാ​ണ് സൂ​ച​ന​. പാ​ക്കി​സ്താ​ൻ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ളും ഡ്രോ​ണു​ക​ൾ അ​ട​ക്ക​മു​ള​ള​വ​യും വെ​ടി​വെ​ച്ചി​ട്ടു. ഇ​ന്ത്യ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ വീ​ണ ഇ​ത്ത​രം വി​മാ​ന​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ പാ​കി​സ്താ​ന്റെ യു​ദ്ധ​ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് കു​ടു​ത​ൽ ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​ന്ന​താ​ണ്. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ വ്യ​ക്ത​മാ​യ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മാ​യി​ എന്നും എ.​പി. സി​ങ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

പാ​കി​സ്താ​ന് സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് വ്യോ​മ​സേ​ന ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നും ല​ഭ്യ​മാ​കു​ന്ന ആ​ദ്യ സ്ഥി​രീ​ക​ര​ണ​മാ​ണി​ത്. ഓ​പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ക്ക് മു​മ്പും ശേ​ഷ​വു​മു​ള്ള സാ​റ്റ​ലൈ​റ്റ് ചി​ത്ര​ങ്ങ​ളും വാ​യു​സേ​ന മേ​ധാ​വി ച​ട​ങ്ങി​ല്‍ പ​ങ്കു​വെ​ച്ചിരുന്നു. 

Tags:    
News Summary - No aircraft hit says Pak Defence Minister Khawaja Asif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.