ഈ വിദേശനയ ദുരന്തത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താനാവില്ല; ട്രംപിന്റെ തീരുവയിൽ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്റെ തീരുവയിൽ മോദിക്ക് കോൺഗ്രസിനെ കുറ്റം പറയാനാവില്ലെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഈ വിദേശനയ ദുരന്തത്തിൽ 70 വർഷമായി ഇന്ത്യയിലുള്ള കോൺഗ്രസിനെ കുറ്റപ്പെടുത്താനാവില്ലെന്ന് മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു.

തീരുവയിൽ ഇന്ത്യയുടെ താൽപര്യങ്ങൾക്കാവണം പ്രഥമ പരിഗണന നൽകേണ്ടത്. ബംഗ്ലാദേശ് യുദ്ധത്തിന്റെ സമയത്തും ആണവപരീക്ഷണ സമയത്തും യു.എസ് ഇന്ത്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അന്നെല്ലാം ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആ നയതന്ത്രചാരുതയാണ് ഇന്ത്യയിൽ നിന്നും ഇപ്പോൾ അകന്ന് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡോണൾഡ് ട്രംപ് അധിക തീരുവ ഏർപ്പെടുത്തിയതിലൂടെ ഇന്ത്യക്ക് 3.75 ലക്ഷം കോടിയുടെ അധികബാധ്യതയുണ്ടാവും. ചെറുകിട വ്യവസായങ്ങൾ, കാർഷികമേഖല, ഫാർമ, ടെക്സ്റ്റൽ എന്നിവക്കാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. 30ഓളം തവണ ഇന്ത്യ-പാകിസ്താൻ യുദ്ധം തീർക്കാൻ മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ടിട്ടും ഇക്കാര്യത്തിൽ മൗനംവെടിയാൻ മോദി ഇതുവരെ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വാഷിങ്ടണിൽ മന്ത്രിമാർ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും യു.എസുമായി വ്യാപാരകരാറുണ്ടാക്കാൻ കേന്ദ്രസർക്കാറിന് കഴിഞ്ഞില്ല.

കന്നുകാലി വളർത്തുന്നവർ, മീൻപിടിത്തക്കാർ, കർഷകർ എന്നിവരുടെ താൽപര്യങ്ങൾ ബലികഴിപ്പിച്ച് അമേരിക്കയുമായി ഒരു ഒത്തുതീർപ്പിനുമില്ലെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ എം.എസ് സ്വാമിനാഥൻ സെനിറ്ററി ഇന്റർനാഷണൽ കോൺഫറൻസിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. കർഷകരുടെ താൽപര്യങ്ങൾക്കാണ് നമ്മൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സതൊഴിലാളികൾ എന്നിവരുടെ താൽപര്യങ്ങൾ ഉയർത്തിപിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് കനത്ത വില നൽകേണ്ടി വരുമെന്ന് തനിക്കറിയാം. ഇന്ത്യ അതിന് തയാറാണെന്നും മോദി കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Can't even blame Congress': Mallikarjun Kharge jibes at Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.