മലയാളിയായ ഡോ.കെ.എം. സാബു ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ദേശീയ കൗണ്‍സില്‍ പ്രസിഡന്റ്

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക് പ്രഫഷനല്‍ കൗണ്‍സിൽ പ്രസിഡന്റായി മലയാളിയായ ഡോ.കെ.എം.സാബുവിനെ നിയമിച്ചു. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷനില്‍ (ഡീംഡ് യൂണിവേഴ്‌സിറ്റി) ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് വിഭാഗം പ്രഫസറാണ് തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ ഡോ. സാബു.

നാഷനല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രഫഷന്‍സാണ് നിയമനം നടത്തിയത്. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.

ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മാറ്റിക്‌സ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റാണ് നിലവില്‍ ഡോ. സാബു. യു.എസ് ആസ്ഥാനമായുള്ള ഹെല്‍ത്ത്‌കെയര്‍ ഫിനാന്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍, അമേരിക്കന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ അഡ്വൈസറി കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: റജീന റാണി. മക്കള്‍: മുഹമ്മദ് ഷാരിഖ് (ബി.ടെക് വിദ്യാർഥി, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), ഫര്‍ഹ (പ്ലസ് ടു വിദ്യാർഥിനി, മാധവ കൃപ സ്‌കൂള്‍, മണിപ്പാല്‍).

Tags:    
News Summary - Dr. K.M. Sabu is the President of the National Council for Health Information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.