ഇന്ത്യ-യു.കെ വ്യാപാര കരാറിന് അംഗീകാരം; വിവിധ മേഖലകളെ തീരുവയിൽ നിന്ന് ഒഴിവാക്കും, ഇന്ത്യയുടെ കയറ്റുമതി മേഖലക്ക് വൻ നേട്ടം

ഇന്ത്യയുടെ കയറ്റുമതി മേഖലക്ക് ഊർജം പകരുന്ന വ്യാപാര കരാറിൽ ഒപ്പു വെച്ച് ഇന്ത്യയും യു.കെയും. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയിൽ നടന്ന കൂടികാഴ്ചയിലാണ് നിർണായക തീരുമാനം. ഇന്ത്യയുടെ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, യു.കെ വാണിജ്യ വ്യാപാരത്തിന്‍റെ ചുമതലയുള്ള ജൊനാഥൻ റെയ്നോൾഡുമാണ് കരാറിൽ ഒപ്പു വെച്ചത്.

2020ൽ യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻമാറിയ ശേഷം യു,കെ ഏർപ്പെടുന്ന ഏറ്റവും വലിയ വ്യാപാര കരാറാണിത്.ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപ്പന്നങ്ങൾ, തേയില, സുഗന്ധ വ്യജ്ഞനങ്ങൾ എന്നിവയെ തീരുവയിൽ നിന്നൊഴിവാക്കും.10 വർഷത്തിനിടെ ആദ്യമായി ഒരു വികസിത രാജ്യവുമായി ഇന്ത്യ ഒപ്പു വെക്കുന്ന ഏറ്റവും വലിയ വ്യാപാര കരാറാണിത്. 34 ബില്യൺ യു.എസ് ഡോളറിന്‍റെ വ്യപാര വർധന കരാറിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. 

വ്യാപാരക്കരാറിന്‍റെ പ്രസക്ത ഭാഗങ്ങൾ

1) 2030 ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം120 ബില്യൺ ഡോളറായി ഇരട്ടിപ്പിക്കും. 2040 ഓടെ 40 ബില്യണായി വർധിപ്പിക്കാൻ കഴിയുമെന്ന് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.

2) ഇന്ത്യയിൽ നിന്നുള്ള ലെതർ, ചെരുപ്പ്, വസ്ത്രങ്ങൾ തുടങ്ങിയ പ്രധാന കയറ്റുമതികളെ തീരുവയിൽ നിന്നൊഴിവാക്കും. അതേ സമയം വിസ്കി, ശീതള പാനീയങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ താരിഫ് യു,കെയും വെട്ടിക്കുറക്കും.

3) ചില യു.കെ നിർമിത കാറുകളുടെ ഡ്യൂട്ടി 100 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറക്കാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.

4) യു.കെ കമ്പനികൾക്ക് ഇന്ത്യയിലെ ടെലികോം, ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ പ്രവേശനം എളുപ്പമാക്കും. ഇത് ഒരുപക്ഷേ ഇന്ത്യയിലെ പ്രാദേശിക സ്ഥാപനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്.

4) ഇന്ത്യയുടെ സ്റ്റീൽ, അലുമിനിയം കയറ്റുമതിയെ ബാധിക്കുന്ന യു.കെയുടെ കാർബൺ ടാക്സിൽ ഇളവ് ലഭിച്ചില്ല.

ഇന്ത്യ-യുകെ ബന്ധത്തിലെ ചരിത്രപരമായ നിമിഷമെന്ന് കരാറിനെക്കുറിച്ച് മോദി അഭിപ്രായപ്പെട്ടു. കരാർ യാഥാർഥ്യമായത് ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാർ യാഥാർഥ്യമാകുന്നതോടെ യു.കെയിൽ വിലകുറയാൻ പോകുന്ന ഇന്ത്യൻ ഉത്പന്നങ്ങൾ

1) ഇന്ത്യൻ വസ്ത്രങ്ങൾക്ക് 8 മുതൽ 12 വരെ തീരുവ ഒഴിവാക്കുന്നതോടെ വില കുറയും. ഇത് ഇന്ത്യൻ കയറ്റുമതി വ്യാപാരികൾക്ക് ഇത് ആശ്വാസമാകും.

2) സ്വർണം, വജ്രം എന്നിവക്കൊപ്പം ലെതർ ഉൽപ്പന്നങ്ങൾക്കും നികുതി ഒഴിവാക്കുന്നത് ഇന്ത്യയിലെ ആഡംബര വ്യവസായ മേഖലക്കും എം.എസ്.എം.ഇകൾക്കും വലിയ ഊർജം പകരും.

3) ഇന്ത്യൻ നിർമിത മെഷീനുകൾക്കും ടൂളുകൾക്കും കാർ പാർട്സിനും യു.കെയിൽ വിലകുറയും.

4) വിസ നിയമങ്ങളിലെ ഇളവ് ഇന്ത്യയിൽ നിന്നുള്ള എൻജിനീയർമാർ, ആർക്കിടെക്ട് തുടങ്ങിയവർക്ക് പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്.

4) യു.കെ താരിഫ് ഒഴിവാക്കുന്നതോടെ ഇന്ത്യയിലെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ചെലവ് കുറയും.

പുതിയ കരാറിലൂടെ കയറ്റുമതി തീരുവയിൽ 44 ശതമാനം നേട്ടമാണ് ഇന്ത്യക്ക് ലഭിക്കാൻ പോകുന്നത്. എന്നാൽ നേട്ടത്തിനൊപ്പം ആശങ്കയും കരാർ ഉയർത്തുന്നു. ചില യു.കെ നിർമിത കാറുകളുടെ തീരുവ 100 ശതമാനത്തിൽ നിന്ന്10 ശതമാനമായി കുറച്ചത് ഇന്ത്യയിലെ വാഹന നിർമാണ മേഖലയെ ബാധിക്കുമെന്ന ഭയം ഉണ്ടാക്കുന്നുണ്ട്. കാർബൺ ടാക്സിൽ ഇളവില്ലാത്തത് ഇന്ത്യയുടെ ദീർഘ കാല വ്യാപാര താൽപര്യങ്ങൾക്ക് തിരിച്ചടിയായേക്കാം.

Tags:    
News Summary - India-UK free trade agreement signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.