മുംബൈ: ഓട്ടോറിക്ഷക്കുള്ളിൽവെച്ച് 11 വയസ്സുള്ള ആൺകുട്ടിയെ പിറ്റ് ബുള്ളിനെക്കൊണ്ട് കടിപ്പിച്ച് യുവാവ്. മുംബൈയിൽനിന്നുള്ള ഭീതിപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചുറ്റും കൂടിയവർ നായയുടെ ആക്രമണം വീഡിയോയിൽ പകർത്തുകയല്ലാതെ ഇടപെടാൻ ശ്രമിക്കുന്നേയില്ല. സംഭവത്തിൽ സുഹൈൽ ഖാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മൻഖുർദ് ഏരിയയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. പ്രദേശത്ത് നിർത്തിയിട്ട ഓട്ടോയിൽ ഇരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് ഇയാൾ തന്‍റെ പിറ്റ് ബുള്ളുമായെത്തുകയായിരുന്നു. കുട്ടികളെല്ലാം ഭയന്ന് ഇറങ്ങിയോടിയെങ്കിലും 11കാരന് രക്ഷപ്പെടാനായില്ല. തുടർന്ന് ഓട്ടോയുടെ ഡ്രൈവർ സീറ്റിൽ ഇരുന്ന ഇയാൾ നായയെ കുട്ടി ഇരിക്കുന്ന സീറ്റിലേക്ക് വിടുകയായിരുന്നു.
പേടിച്ച് നിലവിളിച്ച് കുട്ടി ഓട്ടോക്കുള്ളിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങളിൽ. നായ കടിക്കാൻ ശ്രമിക്കുന്നത് കണ്ട് കുട്ടി ഭയന്ന് നിലവിളിക്കുന്നു. ഇതുകണ്ട് യുവാവ് പൊട്ടിച്ചിരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. കുട്ടിയുടെ മുഖത്തടക്കം നായ കടിക്കാൻ ശ്രമിക്കുന്നത് കാണാം.
നായയുടെ ഉടമക്കെതിരെ കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നായ തന്നെ കടിച്ചെന്നും ആരും സഹായത്തിനെത്തിയില്ലെന്നും കുട്ടി പിന്നീട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.