മഹുവ മൊയ്ത്ര

'അതിർത്തി സംരക്ഷിക്കാത്ത അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെക്കണം'; മഹുവ മൊയ്​ത്രയുടെ വിവാദ പ്രസ്താവനക്കെതിരെ ബി.ജെ.പി

ന്യൂഡൽഹി: ബംഗ്ലാദശേിൽ നിന്ന് പതിനായിരങ്ങൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അതിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെക്കണം എന്നാവശ്യപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്കെതിരെ ബി.ജെ.പി പ്രതിഷേധം. മമതാ ബാനർജി സർക്കാറിനെ പശ്ചിമ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിന് വഴിയൊരുക്കുകയാണെന്ന അമിത് ഷായുടെ വിമർശനത്തിനായിരുന്നു മഹുവയുടെ മറുപടി.

ഇന്ത്യയുടെ അതിർത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കിൽ നമ്മുടെ അമ്മമാരിലും പെങ്ങന്മാരിലും കണ്ണുവെച്ച് മറ്റൊരു രാജ്യത്ത് നിന്ന് ദിവസവും പതിനായിരങ്ങൾ ഇന്ത്യയിലേക്ക് വന്ന് നമ്മുടെ ഭൂമി കവരുന്നുണ്ടെങ്കിൽ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വെക്കണം എന്നായിരുന്നു മഹുവ പറഞ്ഞത്.

പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മഹുവ. അതിർത്തി സംരക്ഷണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​ന്റെ ഉത്തരവാദിത്തമാണെന്നും നുഴഞ്ഞു കയറ്റമുണ്ടെങ്കിൽ അതിന് തൃണമൂൽ സർക്കാറിനെ കുറ്റപ്പെടുത്താനാവില്ലെന്നും പറഞ്ഞ ശേഷമായിരുന്നു മഹുവയുടെ വിവാദ പരാമർശം.

നുഴഞ്ഞുകയറ്റം ജനസംഖ്യാ വ്യതിയാനമുണ്ടാക്കുമെന്ന് ആഗസ്റ്റ് 15ന് പ്രധാനമന്ത്രി പറയുമ്പോൾ മുൻനിരയിലിരുന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ചിരിച്ച് കൈയടിക്കുകയായിരുന്നുവെന്നും മഹുവ കുറ്റപ്പെടുത്തി.

അമിത് ഷായുടെ തലവെട്ടണമെന്ന മഹുവയുടെ പ്രസ്താവന ​ഐ.എസ് മാനസികാവസ്ഥയിൽ നിന്നുള്ളതാണെന്ന് ബി.ജെ.പി വക്താവ് ഷഹ്സാദ് പൂനാവാല വിമർശിച്ചു. തൃണമുൽ കോൺഗ്രസ് എന്നാൽ താലിബാൻ മാനസികതയും സംസ്കാരവുമാണെന്നാണ് പരാമർ​ശത്തോട് ഷഹ്സാദ് പ്രതികരിച്ചത്. പ്രധാനമന്ത്രിയുടെ അമ്മക്ക് കോൺഗ്രസ് തെറിവിളിച്ചതും അജയ് റായ് ആർ.എസ്.എസിനെ വിമർശിച്ചതും തൃണമൂലിന്റെ ഔറംഗസീബ് ഭീഷണിയും ഒരു പാറ്റേണിലാണെന്നും പൂനവാല തുടർന്നു. മുൻ കേന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദും മഹുവ​ക്കെതിരെ രംഗത്തുവന്നു.

Tags:    
News Summary - Moitra slams Shah on Bangladeshi influx, BJP files police complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.