രംഗമ്മ

ഭിക്ഷയെടുത്തു കിട്ടിയ 1.83 ലക്ഷം രൂപ ​ക്ഷേത്ര പുനരുദ്ധാരണത്തിന് നൽകി രംഗമ്മ; 35 വർഷമായി ഭിക്ഷയെടുത്ത് ജീവിതം

റായ്ചുർ: റയ്ചൂർ-ജംബലദിന്നി റോഡരികിൽ ഭിക്ഷയെടുത്തു ജീവിക്കുന്ന രംഗമ്മ നാട്ടിലെ ക്ഷേത്രമായ ആഞ്ജനേയസ്വാമി ക്ഷേത്രത്തി​ന്റെ പുനരുദ്ധാരണത്തിന് സംഭാവനയായി നൽകിയത് 1.83 ലക്ഷം രൂപ. കഴിഞ്ഞ ആറു വർഷമായി ഭിഷയെടുത്ത് കിട്ടിയ പണമാണ് ഇവർ ക്ഷേത്രത്തിന് സംഭാവന ചെയ്തത്.

സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ക്ഷേ​ത്രം അടുത്തിടെയാണ് പൊതുജനങ്ങൾക്കായി നൽകിയത്. ഭിക്ഷയെടുത്തു കിട്ടിയ പണം സംഭാവന ചെയ്തതിന് ഇവരെ ക്ഷേ​ത്ര ഭാരവാഹികൾ ആദരിച്ചു.

ആന്ധ്രാ സ്വദേശിയാണ് രംഗമ്മ. എന്നാൽ കഴിഞ്ഞ 35 വർഷമായി ഇവർ ബിജനഗെരയിൽ താമസിക്കുകയായിരുന്നു. ഇത്രയും കാലം ഇവരുടെ ജീവിതമാർഗം ഭിക്ഷയായിരുന്നു. കിട്ടിയ പണമെല്ലാം ചാക്കിൽകെട്ടി സൂക്ഷിക്കുകയായിരുന്നു ഇവരുടെ പതിവ്. എന്നാൽ കിടപ്പ് റോഡരികിലായിരുന്നു.

അടുത്തകാലത്ത് നാട്ടുകാർ ഇവർക്ക് ഒരു ചെറിയ വീട് വെക്കാൻ സഹായിച്ചു. അതിനു ചെലവായ ഒരു ലക്ഷം രൂപ ഇവരുടെ പണമായിരുന്നു. അപ്പോഴാണ് മുന്ന് ചാക്കു നിറയെ പണം നാട്ടുകാർ കാണുന്നത്. ഇത് ചോദിച്ച​പ്പോൾ അത് ക്ഷേത്രത്തിനുള്ള സംഭാവനയാണെന്ന് അവർ പറഞ്ഞു. നാട്ടുകാർ പണം എണ്ണിത്തിട്ടപ്പെടുത്തി. എല്ലാം നാണയങ്ങളായിരുന്നു. 20 പേർ ആറു മണിക്കൂർ എണ്ണിയപ്പോഴാണ് 1.83 ലക്ഷം രൂപയെന്ന് കണ്ടത്. ഒപ്പമുണ്ടായിരുന്ന 6000 രൂപയുടെ നോട്ടുകൾ നശിച്ചുപോയി. ബാക്കി തുക ക്ഷേത്രത്തിലേക്ക് നൽകുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.