കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ; 10 വർഷം വരെ തടവുശിക്ഷ ലഭിക്കാം

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റം എന്നിവയാണ് ഇവർക്കെതിരെ എഫ്.ഐ.ആറിലുള്ളത്.

ഇവരു​ടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കാൻ സാധ്യതയില്ല. അറസ്റ്റിനു പിന്നാലെ കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഒഴിഞ്ഞുമാറി. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി. രാജീവ്, റോഷി അഗസ്റ്റിൻ എന്നിവർ സിസ്ററർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് ബന്ധുക്കൾക്ക് പിന്തുണ അറിയിച്ചു.

സഭക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഢിലെ ദുർഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞു വച്ചത്.

Tags:    
News Summary - Serious charges were filed against nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.