ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകൾക്ക് നേരെ നടന്ന ബജ്രംഗ്ദൾ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കന്യാസ്ത്രീകൾക്ക് നേരെ നടന്നത് അനീതിയും ന്യൂനപക്ഷ പീഡനവുമാണെന്നും നിശബ്ദരായിരിക്കാൻ സാധിക്കില്ലെന്നും രാഹുൽ എക്സിൽ കുറിച്ചു.
ഛത്തീസ്ഗഡിൽ വിശ്വാസത്തിന്റെ പേരിൽ രണ്ട് കന്യാസ്ത്രീകളെ ജയിലിലടച്ചു. അത് നീതിയല്ല. ബി.ജെ.പി-ആർ.എസ്.എസ് ആൾക്കൂട്ട രാജ് ആണിത്. അപകടകരമായ മാർഗമാണ്. ഭരണത്തിൻ തണലിൽ ന്യൂനപക്ഷങ്ങളെ വ്യവസ്ഥാപിതമായി പീഡിപ്പിക്കുകയാണ്.
യു.ഡി.എഫ് എം.പിമാർ ഇന്ന് പാർലമെന്റിൽ പ്രതിഷേധിച്ചു. ഞങ്ങൾ നിശബ്ദരായിരിക്കില്ല. മതസ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമാണ്. കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കുകയും അനീതിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ഇന്നലെയാണ് ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എ.എസ്.എം.ഐ) സന്യാസി സഭ അംഗങ്ങളായ അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി, കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത 143 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ആദിവാസി പെൺകുട്ടിയടക്കം നാല് പെൺകുട്ടികളുമായി ആഗ്രയിലേക്ക് പോകുമ്പോഴാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഛത്തീസ്ഗഡ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ഇരുവരും.
മതപരിവർത്തനം നടത്താൻ പെൺകുട്ടികളെ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് ബജ്രംഗ്ദൾ പ്രവർത്തകർ ആരോപിച്ചത്. മാതാപിതാക്കളുടെ സമ്മതപത്രം തള്ളിക്കളഞ്ഞാണ് അറസ്റ്റെന്ന് ബോധ്യമായി. കന്യാസ്ത്രീകളുടെ കൂടെയുള്ള പെൺകുട്ടികളെല്ലാം 18 വയസ് പിന്നിട്ടവരാണെന്ന രേഖകൾ കൈവശമുണ്ടായിരുന്നു. ഇതും പരിഗണിക്കാതെയാണ് അറസ്റ്റും റിമാൻഡും.
അതേസമയം, മാതാപിതാക്കളുടെ സമ്മതപ്രകാരം കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ ജോലിക്ക് പോകുകയായിരുന്നു പെൺകുട്ടികളെന്ന് സി.ബി.സി.ഐ വനിത കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ വ്യക്തമാക്കി.
Nuns Arrest, Rahul Gandhi, Bajrang Dal, Nun, Chhattisgarh, Malayali Nun, Congress, കന്യാസ്ത്രീകളുടെ അറസ്റ്റ്, രാഹുൽ ഗാന്ധി, കോൺഗ്രസ്, ബജ്രംഗ്ദൾ ആക്രമണം, ഛത്തീസ്ഗഡിലെ ബജ്രംഗ്ദൾ ആക്രമണം, മലയാളി കന്യാസ്ത്രീകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.