‘മുൻ ഉപരാഷ്ട്രപതി എന്തേ ഒളിച്ചിരിക്കുന്നു? ഒരു വാക്കുപോലും മിണ്ടാൻ പറ്റാത്തതെന്ത് കൊണ്ട്? നമ്മൾ ജീവിക്കുന്നത് ഏത് കാലത്താണ്’ -ജഗ്ദീപ് ധൻഖർ എവിടെയെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: രാജിവെച്ച മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന് എന്ത് ​കൊണ്ടാണ് ഒന്നും മിണ്ടാൻ പറ്റാത്തതെന്നും ചോദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധൻഖർ രാജിവച്ചതിന് പിന്നിൽ വലിയ കഥയുണ്ടെന്നും ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി ഒരു വാക്കുപോലും പറയാൻ കഴിയാതെ ഒളിവിലിരിക്കേണ്ടി വരുന്നത് ആശ്ചര്യപ്പെടുത്തുന്നതാ​ണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാർഥി ബി. സുദർശൻ റെഡ്ഡിയെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പഴയ ഉപരാഷ്ട്രപതി എവിടെ പോയെന്നും എന്തിനാണ് അദ്ദേഹം ഒളിച്ചിരിക്കുന്നതെന്നും പാർല​മെന്റ് സെൻട്രൽ ഹാളിൽ നടന്ന സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.

‘ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി എന്തിനാണ് ഒളിച്ചിരിക്കുന്നത്? ഒരു വാക്കുപോലും പറയാൻ കഴിയാത്ത അവസ്ഥയിലേക്ക് അദ്ദേഹം എത്തിയത് എന്തുകൊണ്ടാണ്? ഒന്ന് ചിന്തിച്ചുനോക്കൂ, നമ്മൾ ഏതുതരം കാലത്താണ് ജീവിക്കുന്നത്?’ -സൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം ചോദിച്ചു.

ഇക്കഴിഞ്ഞ ജൂലൈ 21നാണ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം പൊടുന്നനെ രാജിവച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ട് എന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ, ബി.ജെ.പിയുമായുള്ള ബന്ധം വഷളായതി​നെ തുടർന്നാണ് രാജിയെന്നാണ് പറയപ്പെടുന്നത്.

അതിനിടെ,പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് സ്ഥാ​നാ​ർ​ഥി​യെ നി​ശ്ച​യി​ച്ച് ഇ​ൻഡ്യ സ​ഖ്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​ൻ നോ​ക്കി​യ ബി.​ജെ.​പി ത​ന്ത്ര​ത്തി​ന് ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് ബി. ​സു​ദ​ർ​ശ​ൻ റെ​ഡ്ഡി​യെ സ്ഥാ​നാ​ർ​ഥി​യാക്കി ഇൻഡ്യ സഖ്യം അ​തേ നാ​ണ​യ​ത്തിൽ മ​റു​പ​ടി​ നൽകി. ജ​യി​ക്കാ​നു​ള്ള മ​ത്സ​ര​മ​ല്ല എ​ന്ന​റി​ഞ്ഞി​ട്ടും സ്ഥാ​നാ​ർ​ഥി​യു​ടെ യോ​ഗ്യ​ത​യി​ലും പ്ര​ഗ​ല്ഭ്യ​ത്തി​ലും ഇ​ൻ​ഡ്യ സ​ഖ്യം എ​ൻ.​ഡി.​എ​യെ ക​ട​ത്തി​വെ​ട്ടി.

ത​മി​ഴ് സ്ഥാ​നാ​ർ​ഥി​ക്ക് ബ​ദ​ലാ​യി ഡി.​എം.​കെ നി​ർ​ദേ​ശി​ക്കു​ന്ന മ​റ്റൊ​രു ത​മി​ഴ് സ്ഥാ​നാ​ർ​ഥി ഇ​ൻ​ഡ്യ സ​ഖ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു മാ​ധ്യ​മ പ്ര​ചാ​ര​ണം. അ​തി​ലും ക​ട​ന്ന രാ​ഷ്ട്രീ​യ​മാ​ണ് ഇ​പ്പോ​ൾ ക​ള​ത്തി​ൽ പ​യ​റ്റി​യ​ത്. മി​ക​ച്ച വി​ധി​പ്ര​സ്താ​വ​ങ്ങ​ളി​ലൂ​ടെ പേ​രെ​ടു​ത്ത ആ​ന്ധ്ര​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള നി​ഷ്പ​ക്ഷ​നാ​യ, സു​പ്രീം​കോ​ട​തി മു​ൻ ജ​ഡ്ജി​യെ വേ​ണോ അ​ത​ല്ല കേ​വ​ലം ആ​ർ.​എ​സ്.​എ​സ് പാ​ര​മ്പ​ര്യം മാ​ത്ര​മു​ള്ള ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള രാ​ഷ്ട്രീ​യ​നേ​താ​വ് വേ​ണോ എ​ന്ന ചോ​ദ്യ​മാ​ണ് മോ​ദി സ​ർ​ക്കാ​റി​നെ താ​ങ്ങി​നി​ർ​ത്തു​ന്ന ആ​ന്ധ്ര​യി​ലെ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​ക്ക് മു​മ്പാ​കെ ജ​സ്റ്റി​സ് സു​ദ​ർ​ശ​ൻ റെ​ഡ്ഡി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ലൂ​ടെ ഉ​യ​ർ​ത്തി​യ​ത്.

ഈ ​സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പാ​ണ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്റെ മ​ക​നും തെ​ലു​ഗു​ദേ​ശം നേ​താ​വു​മാ​യ ന​രേ​ഷ് എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യെ നേ​രി​ൽ ക​ണ്ട് അ​ഭി​ന​ന്ദി​ച്ച​ത്. ഇ​ൻ​ഡ്യ സ​ഖ്യം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പി​ന്തു​ണ എ​ൻ.​ഡി.​എ​ക്ക് ത​ന്നെ​യെ​ന്ന് തെ​ലു​ഗു​ദേ​ശ​ത്തി​ന് വീ​ണ്ടും പ​റ​യേ​ണ്ടി​വ​ന്നു. ഇ​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യെ ഡി.​എം.​കെ പി​ന്തു​ണ​ക്കു​മോ എ​ന്ന ബി.​ജെ.​പി​യു​ടെ ചോ​ദ്യം നി​ർ​വീ​ര്യ​മാ​ക്കാ​നാ​യി. ആ​ർ.​എ​സ്.​എ​സ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശം വി​നി​യോ​ഗി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇ​തി​നാ​യി സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും അ​ഭി​പ്രാ​യം മാ​നി​ക്കു​മെ​ന്ന വാ​ക്ക് പാ​ലി​ച്ചാ​ണ് ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​നു​വേ​ണ്ടി ഡി.​എം.​കെ മു​ന്നോ​ട്ടു​വെ​ച്ച സ്ഥാ​നാ​ർ​ഥി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന് സ്വീ​കാ​ര്യ​മാ​കാ​തെ വ​ന്ന​പ്പോ​ൾ കോ​ൺ​ഗ്ര​സ് വേ​ണ്ടെ​ന്നു​വെ​ച്ച​ത്.

ഭ​ര​ണ​ഘ​ട​ന അ​പ​ക​ട​ത്തി​ലാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​ങ്ങ​ളെ ഏ​റെ​ക്കു​റെ അ​ട്ടി​മ​റി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും ഇ​ൻ​ഡ്യ സ​ഖ്യം നി​ര​ന്ത​രം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന വേ​ള​യി​ൽ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ട നി​യ​മ​ജ്ഞ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​തി​ലൂ​ടെ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ഒ​രി​ക്ക​ൽ​കൂ​ടി ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന് തെളിയിക്കാ​നാ​യി.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.