ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. പത്തനാപുരം കുണ്ടയം കാരംമൂട് സ്വദേശി സൽദാൻ മൻസിലിൽ സൽദാൻ(25) ആണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകിട്ട് 6.45നായിരുന്നു സംഭവം. വനിത ഡോക്ടർ ക്ലിനിക്കൽ തനിയെ ആയിരുന്ന സമയത്താണ് അക്രമം. ജീവനക്കാരെല്ലാം പോയെന്ന് ഉറപ്പുവരുത്തിയ പ്രതി ക്ലിനിക്കിലെത്തി ഡോക്ടറെ കടന്നുപിടിക്കുകയായിരുന്നു. ശബ്ദമുണ്ടാക്കിയ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാളിൽ നിന്ന് ഓടി രക്ഷപ്പെട്ട ഡോക്ടർ നാട്ടുകാരെ വിളിച്ച് കൂട്ടുകയുമായിരുന്നു.

നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്.

Tags:    
News Summary - A young man who tried to enter a clinic and assault a female doctor by stuffing a cloth in her mouth was arrested.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.