‘യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി പദവി രാജിവെക്കും’; വി.ഡി. സതീശനെതിരെ വെള്ളാപ്പള്ളി

ചേർത്തല: യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാൽ അന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവി രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ. സതീശൻ വിചാരിച്ചാൽ ഒരു മരപ്പട്ടിയെയും ജയിപ്പിക്കാൻ സാധിക്കില്ല. 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകാൻ തയാറാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയത്. നാളെ തോൽക്കാൻ വേണ്ടിയാണ് സതീശൻ ഇതെല്ലാം പറയുന്നത്. സതീശന് ഭരണം പിടിക്കാനാകില്ല. മണ്ഡലത്തിൽ സതീശൻ ഒന്നും ചെയ്തില്ല, അഹങ്കാരിയാണ്.

ഒരു ഡി.സി.സി അധ്യക്ഷൻ തന്നെ ഭരണം കിട്ടില്ലെന്ന് പറയുന്നുണ്ട്. അതിൽ കൂടുതൽ താൻ ഇനി എന്ത് പറയാനാണ്. താൻ ശ്രീനാരായണ ധർമം പഠിക്കണമെന്നാണ് സതീശൻ പറഞ്ഞത്. സതീശൻ പഠിപ്പിക്കാൻ വരട്ടെ. സതീശന് എന്താണ് അറിയാവുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മുസ് ലിം വിരോധിയായി തന്നെ ചിത്രീകരിക്കുന്നു. ഈഴവർക്ക് അധികാരം കിട്ടുന്നില്ല. വോട്ട് ചെയ്യുന്ന യന്ത്രം മാത്രമായി ഈഴവർ മാറിയെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം മൂ​വാ​റ്റു​പു​ഴയിൽ നടന്ന പരിപാടിയിലും വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം വെള്ളാപ്പള്ളി നടത്തിയിരുന്നു. മ​ല​പ്പു​റ​ത്ത് ഹി​ന്ദു​ക്ക​ളും ക്രി​സ്ത്യാ​നി​ക​ളും വി​വേ​ച​നം നേ​രി​ടു​ക​യാ​ണെന്നും മു​സ്‌​ലിം ലീ​ഗി​നെ സു​ഖി​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഈ​ഴ​വ വി​രോ​ധം പ്ര​സം​ഗി​ക്കു​ക​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി ആരോപിച്ചു.

മ​ല​പ്പു​റ​ത്തെ സം​സ്ഥാ​ന​മാ​യി ക​ണ്ടാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ പെ​രു​മാ​റു​ന്ന​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​ത്​ പോ​ലും മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നാ​ണ് മ​ല​പ്പു​റ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ അ​ധി​ക​മു​ള്ള​ത്. ഇ​ക്കാ​ര്യം പ​റ​യു​മ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് ശ്രീ​നാ​രാ​യ​ണ ധ​ർ​മം പ​ഠി​പ്പി​ക്കാ​ൻ വ​രി​ക​യാ​ണ്.

പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പോ​ലും കൈ ​ഉ​യ​ർ​ത്തി സം​സാ​രി​ക്കു​ന്ന സ​തീ​ശ​ൻ പ​ര​മപ​ന്ന​നാ​ണ്. സ​തീ​ശ​ൻ കെ. ​സു​ധാ​ക​ര​നെ ഒ​തു​ക്കി. പ്ര​തി​പ​ക്ഷ നേ​താ​വ് കാ​ര്യ​ങ്ങ​ൾ മാ​ന്യ​മാ​യി കൈ​കാ​ര്യം ചെ​യ്യ​ണം. അ​തി​നു​ള്ള ക​ഴി​വ് അ​യാ​ൾ​ക്കി​ല്ലെന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, ഈ​ഴ​വ വി​രോ​ധി​യെ​ന്ന വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​​ൽ തിരിച്ചടിച്ച്​ വി.​ഡി സ​തീ​​ശ​നും രംഗത്തെത്തി. ശ്രീ​നാ​രാ​യ​ണ​ഗു​രു എ​ന്താ​ണോ പ​റ​യാ​നും ചെ​യ്യാ​നും പാ​ടി​ല്ലെ​ന്ന്​ പ​റ​ഞ്ഞ​ത്​ അ​താ​ണ്​ വെ​ള്ളാ​പ്പ​ള്ളി പ​റ​യു​ക​യും ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തെന്ന് അദ്ദേഹം പറഞ്ഞു.

ആ​ര്​ വ​ർ​ഗീ​യ​ത പ​റ​ഞ്ഞാ​ലും ഞ​ങ്ങ​ൾ എ​തി​ർ​ക്കും. വി​ദ്വേ​ഷ കാ​മ്പ​യി​ൻ ആ​ര്​ ന​ട​ത്തി​യി​ലും അ​തി​നെ​തി​രെ​യും സം​സാ​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ്​ എ​ന്ന്​ ക​രു​തി മാ​റ്റി​വെ​ക്കി​ല്ല. അ​ത്​ ന്യൂ​ന​പ​ക്ഷ​മാ​യാ​ലും ഭൂ​രി​പ​ക്ഷ​മാ​യാ​ലും ശ​രി. 25 വ​ർ​ഷ​മാ​യി ഞാ​ൻ എം.​എ​ൽ.​എ​യാ​ണ്.

എ​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ 52 ശ​ത​മാ​ന​വും ഇ​ഴ​വ സ​മു​ദാ​യ​മാ​ണ്. എ​ന്നെ ഏ​റ്റ​വും അ​ടു​ത്ത്​ അ​റി​യാ​വു​ന്ന​വ​ർ മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രാ​ണ്. ഞാ​ൻ ശ്രീ​നാ​രാ​യ​ണീ​യ​നും ഗു​രു​ദ​ർ​ശ​ന ഇ​ഷ്ട​പ്പെ​ടു​ന്നയാ​ളും വി​ശ്വ​സി​ക്കു​ന്ന​യാ​ളും അ​വ​യു​ടെ പ്ര​ചാ​ര​ക​നും കൂ​ടി​യാ​ണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - Will resign as SNDP General Secretary if UDF gets 100 seats - Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.