പാലോട് രവി ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ചെന്ന് എൻ. ശക്തൻ; ‘അദ്ദേഹത്തിന്‍റെ ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലാത്തത്’

തിരുവനന്തപുരം: കോ​ൺ​ഗ്ര​സ് എ​ടു​ക്കാ​ച്ച​ര​ക്കാ​കും എ​ന്ന പാലോട് രവിയുടെ ശ​ബ്ദ​സ​ന്ദേ​ശത്തിൽ പ്രതികരിച്ച് തിരുവനന്തപുരം ഡി.സി.സിയുടെ താൽകാലിക ചുമതല വഹിക്കുന്ന എൻ. ശക്തൻ. പാലോട് രവിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിച്ചെന്നും എൻ. ശക്തൻ മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരവാദപ്പെട്ട പദവിയിൽ ഇരിക്കുന്ന ആളുടെ ശ​ബ്ദ​സ​ന്ദേ​ശം പൂർണമായി മാധ്യമങ്ങൾ പുറത്ത് വിടണമായിരുന്നു. ഒരു ബ്ലോക്ക് ഭാരവാഹിയുടെ രീതികൾ പാർട്ടി പ്രവർത്തനത്തിന് തടസമാകുമ്പോൾ വിരട്ടുക സാധാരണമാണ്. ഉപയോഗിക്കാൻ പാടില്ലാത്ത ചില വാക്കുകൾ പാലോട് രവി ഉപയോഗിച്ചത് തെറ്റാണ്.

ശബ്ദസന്ദേശം പൂർണ രൂപത്തിൽ കൊടുത്തിരുന്നുവെങ്കിൽ ഡി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് പാലോട് രവിക്ക് മാറേണ്ടി വരില്ലായിരുന്നു. ശബ്ദസന്ദേശം പൂർണ രൂപത്തിൽ പുറത്തുവിടാൻ മാധ്യമങ്ങൾ തയാറാകണം. ഡി.സി.സി അധ്യക്ഷ പദവിയിൽ മികച്ച പ്രവർത്തനമാണ് പാലോട് രവി കാഴ്ചവെച്ചിരുന്നതെന്നും എൻ. ശക്തൻ കൂട്ടിച്ചേർത്തു.

കോ​ൺ​ഗ്ര​സി​നെ​യും യു.​ഡി.​എ​ഫി​നെ​യും വെ​ട്ടി​ലാ​ക്കി​യ വി​വാ​ദ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ നേ​തൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം ഡി.​സി.​സി പ്ര​സി​ഡ​ന്റ് പാ​ലോ​ട് ര​വി സ്ഥാ​നം രാ​ജി​വെ​ച്ചിരുന്നു. ​പ​ഞ്ചാ​യ​ത്ത്-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ൺ​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​ച്ചി​കു​ത്തി വീ​ഴു​മെ​ന്നും സി.​പി.​എ​മ്മി​ന് തു​ട​ർ​ഭ​ര​ണ​മു​ണ്ടാ​കു​മെ​ന്നും അ​തോ​ടെ കോ​ൺ​ഗ്ര​സ് എ​ടു​ക്കാ​ച്ച​ര​ക്കാ​കു​മെ​ന്നും പ്ര​ദേ​ശി​ക നേ​താ​വി​നോ​ട് പ​റ​യു​ന്ന ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ജി.

വാ​മ​ന​പു​രം ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ജ​ലീ​ലി​നോ​ട് പാ​ലോ​ട് ര​വി സം​സാ​രി​ച്ച ഓ​ഡി​യോ ക്ലി​പ്പാ​ണ് പു​റ​ത്താ​യ​ത്. സം​ഘ​ട​നാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം പ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ജ​ലീ​ലി​നെ പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ ​നി​ന്ന് കെ.പി.സി.സി പു​റ​ത്താ​ക്കുകയും ചെയ്തു.

പാ​ലോ​ട്​ ര​വി​യു​ടെ വി​വാ​ദ ഫോ​ൺ സം​ഭാ​ഷ​ണം ഇ​ങ്ങ​നെ...

‘പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ഷ​നി​ൽ കോ​ൺ​ഗ്ര​സ്​ മൂ​ന്നാ​മ​ത് പോ​കും. നി​യ​മ​സ​ഭ​യി​ൽ ഉ​ച്ചി​കു​ത്തി താ​ഴെ വീ​ഴും. നീ ​നോ​ക്കി​ക്കോ, 60 അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി എ​ന്താ​ണ് ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന്. പാ​ർ​ല​മെൻറ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് പി​ടി​ച്ച​ത് പോ​ലെ അ​വ​ർ കാ​ശു​കൊ​ടു​ത്ത് വോ​ട്ട് പി​ടി​ക്കും. 40000- 50000 വോ​ട്ട് ഇ​ങ്ങ​നെ അ​വ​ർ പി​ടി​ക്കും.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​ച്ചി​കു​ത്തി വീ​ഴും. മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി ഭ​ര​ണം തു​ട​രു​ക​യും ചെ​യ്യും. അ​തോ​ടെ ഈ ​പാ​ർ​ട്ടി​യു​ടെ അ​ധോ​ഗ​തി ആ​യി​രി​ക്കും. മു​സ്​​ലിം ക​മ്മ്യൂ​ണി​റ്റി​യി​ലു​ള്ള​വ​ർ വേ​റെ ചി​ല പാ​ർ​ട്ടി​യി​ലും മാ​ർ​ക്സി​സ്റ്റ് പാ​ർ​ട്ടി​യി​ലു​മാ​യി പോ​കും. കോ​ൺ​ഗ്ര​സി​ൽ ഉ​ണ്ടെ​ന്ന് പ​റ​യു​ന്ന ആ​ളു​ക​ൾ ബി.​ജെ.​പി​യി​ലും മ​റ്റു പാ​ർ​ട്ടി​ക​ളി​ലു​മാ​യി പോ​കും.

പ​ഞ്ചാ​യ​ത്ത്-​അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​യു​മ്പോ​ൾ കോ​ൺ​ഗ്ര​സ് എ​ടു​ക്കാ​ച​ര​ക്കാ​യി മാ​റും. വാ​ർ​ഡി​ൽ ഇ​റ​ങ്ങി ന​ട​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. നാ​ട്ടി​ലി​റ​ങ്ങി ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​ൻ 10 ശ​ത​മാ​നം സ്ഥ​ല​ത്തേ ന​മു​ക്ക് ആ​ളു​ക​ളു​ള്ളൂ. പ​ര​സ്പ​രം ബ​ന്ധ​മി​ല്ല, സ്നേ​ഹ​മി​ല്ല. എ​ങ്ങ​നെ കാ​ലു​വാ​രാ​മോ എ​ന്ന​താ​ണ് പ​ല​രും നോ​ക്കു​ന്ന​ത്’’.

Tags:    
News Summary - N. Sakthan says Palode Ravi was punished for a crime he did not commit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.