തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു; ആക്രമണം വെള്ളം നൽകുന്നതിനിടെ

തിരുവനന്തപുരം: മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രന് പരിക്ക്. കൂട്ടിനുള്ളിൽ വെള്ളം നൽകുന്നതിനിടെ അഴിക്കുള്ളിലൂടെ മാന്തുകയായിരുന്നു. 

വയനാട്ടിൽ നിന്ന് കൊണ്ടുവന്ന 6 വയസ്സുള്ള ബബിത എന്ന കടുവയാണ് ആക്രമിച്ചത്. ചികിത്സക്ക് വേണ്ടി കൊണ്ടുവന്ന കടുവയാണിത്. ശരീരത്തിൽ ഒട്ടേറെ പരിക്കുണ്ടായിരുന്ന കടുവയെ ചികിത്സിച്ച് ഭേദമാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റുകയായിരുന്നു.

കുടിക്കാനുള്ള വെളളത്തിൽ കണ്ട വസ്തു എടുത്തു മാറ്റുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പറയുന്നു. തലക്കും നെറ്റിക്കും ഇടയിലാണ് പരിക്ക്. നാലു തുന്നലുണ്ട്. പരിക്കേറ്റ രാമചന്ദ്രനെ ആദ്യം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്   മെഡിക്കൽ കോളേജിലെ പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് പോയി.

ഇതാദ്യമായല്ല മൃഗശാലയിൽ ജീവനക്കാർക്ക് നേരെ മൃഗങ്ങളുടെ ആക്രണമണം ഉണ്ടാകുന്നത്. 2021ൽ പാമ്പിന്‍റെ കടിയേറ്റ് ജീവനക്കാരൻ കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Tiger attacked employee in trivandrum zoo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.