തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നെന്ന സുരേഷ് കുറുപ്പിന്റെ വാദത്തിനെതിരെ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍. ആലപ്പുഴ സമ്മേളനത്തില്‍ പങ്കെടുത്തയാളാണ് താനെന്നും ഇത്തരം കാര്യങ്ങളൊന്നും എവിടെയും കേട്ടിട്ടില്ലെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. വി.എസിനെ മാതൃക പുരുഷനായി കണ്ടാണ് എം.സ്വരാജ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും എന്നാൽ സ്വരാജിനെ കരിവാരിത്തേക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
'സ്വരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുളള ശ്രമമാണ് നടക്കുന്നത്. ഇത് എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നതാണ് അദ്ഭുതകരം. വിഷയത്തില്‍ സ്വരാജ് അന്നുതന്നെ വിശദീകരണം തന്നതാണ്. വി.എസിനെ മാതൃകാ പുരുഷനായി കണ്ടാണ് സ്വരാജ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. വിവാദം ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് സ്വരാജിനെ കരിവാരിത്തേക്കാനാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തത വരുത്തിയതാണ്. ഇനി അതിന്റെ ആവശ്യമില്ല'- കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് ചോദിക്കുമ്പോള്‍ മിനിറ്റ്‌സ് കൊടുക്കലല്ല തങ്ങളുടെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരേഷ് കുറുപ്പിനെതിരെ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. ആലപ്പുഴ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെതിരെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന പരാമര്‍ശം ആരും നടത്തിയിട്ടില്ലെന്ന് വി. ശിവന്‍കുട്ടി പറഞ്ഞു. പിരപ്പന്‍കോട് മുരളി പറഞ്ഞത് ശുദ്ധ നുണയാണ്. പറയാന്‍ ആണെങ്കില്‍ അന്നേ പറയാമായിരുന്നു. ഇപ്പോള്‍ പറയുന്നതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളാണെന്നും വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.