കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പുലർച്ചെ 1.15നാണ് ജയിൽ ചാടുന്നത്. ആദ്യം ഒരുതുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിന്റെ താഴ്ഭാഗത്തെ കമ്പി മുറിച്ച് മാറ്റി ആ വിടവിലൂടെ ഇഴഞ്ഞാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങുന്നത്.
പുറത്തിറങ്ങിയ ശേഷം മൂന്ന് തവണയായി തുണി ഉൾപ്പെടെയുള്ള സാധനങ്ങൾ എടുത്തുകൊണ്ടുപോകുന്നത് കാണാം. പിന്നീട് പത്താം ബ്ലോക്കിന്‍റെ മതില്‍ ചാടിക്കടന്നു. അവസാനം വലിയ മതിലായ പുറംമതിൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. അപ്പോൾ സമയം 4.15 കഴിഞ്ഞിരുന്നു. ജയിലിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് സെല്ലിൽ ഗോവിന്ദച്ചാമി ഇല്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ മനസിലാക്കുന്നത്. തുടർന്ന് പ്രതിക്കായി കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പൊലീസ് നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ണൂർ നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിലെ കിണറ്റിൽ നിന്നാണ് പ്രതിയെ പിടികൂടുന്നത്.
പ്രതിയെ വളരെ വേഗത്തിൽ പിടിയിലായത് ആശ്വാസകരമാണെങ്കിലും കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷ സംവിധാനങ്ങളുടെ സ്ഥിതി അതിദയനീയമാണെന്നാണ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒന്നരമാസമായികൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ജയില്‍ച്ചാട്ടം. ജയിൽചാടാൻ ആരുടെയുo സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദചാമി പൊലീസിന് നല്‍കിയ മൊഴി. പിടികൂടിയ ശേഷം ഗോവിന്ദചാമിയെ കൂടുതല്‍ സുരക്ഷയുള്ള വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.