ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ മൊഴി നൽകി നടി റോമ

തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമ മൊഴി നൽകി. കേസിലെ 179ാം സാക്ഷിയായാണ് മൊഴി നൽകിയത്. ഒന്നാംപ്രതി ശബരിനാഥുമായോ മറ്റ് ടോട്ടൽ ഫോർ യു അംഗങ്ങളുമായോ ഒരു പരിചയവും ഇല്ലെന്നാണ് മൊഴി.

ടോട്ടൽ ഫോർ യുവിന്‍റെ മ്യൂസിക് ആൽബം പ്രകാശനത്തിന് ക്ഷണിച്ചതിനാലാണ് എത്തിയതെന്നും ഉദ്ഘാടനം നിർവഹിച്ച മടങ്ങിയതായും അവർ മൊഴി നൽകി.

2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം. ടോട്ടൽ ഫോർ യു തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത കേസാണ് കോടതി പരിഗണിക്കുന്നത്. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് വിസ്‌താരം.

അതേസമയം, ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ശബരിനാഥിനെതിരെ വീണ്ടും കേസ്. നിലവിൽ ഒമ്പതോളം കേസുകളിൽ വിചാരണ നേരിടുന്ന ശബരിനാഥിനെതിരെ ഓൺലൈൻ ട്രേഡിങ്ങിനായി അഭിഭാഷകരിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പുതിയ പരാതി.

തിരുവനന്തപുരം സ്വദേശി സഞ്ജയ് വർമയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. 2024 ജനുവരി മുതൽ വിവിധ തവണകളായി പണം വാങ്ങിയെന്നാണ് പരാതി. ഇരട്ടി ലാഭം വാ​ഗ്ദാനം ചെയ്താണ് പണം വാങ്ങിയതെന്നും എന്നാൽ ഇതുവരെയും ലാഭം നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

ടോ​ട്ട​ൽ ഫോ​ർ യു ​നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത തട്ടിപ്പ് കേസ്. നൂ​റി​ല​ധി​കം നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ 50 കോ​ടി രൂ​പ ത​ട്ടി​യത്.

Tags:    
News Summary - Actress Roma gives statement in Total 4U fraud case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.