ആലുവ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

റാസൽഖൈമ: ആലുവ ഏലൂക്കര സ്വദേശി അബ്ദുൽ ഖാദർ (55) റാസൽഖൈമയിൽ നിര്യാതനായി. സന്ദർശക വിസയിൽ യു.എ.ഇയിലെത്തിയതായിരുന്നു അബ്ദുൽ ഖാദർ. ഓട്ടുപുറത്ത് വീട്ടിൽ പരേതനായ സയ്താലിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: സീനത്ത് ബീവി. സഹോദരങ്ങൾ: മുഹമ്മദ് അബ്ദുൽ നാസർ, സുലൈഖ ബീവി, സുനിതാ ബീവി. മക്കൾ: ആശ്മ (യു.കെ), ആഷിക് (ബംഗളൂരു), അസ്‌ലം സിദാൻ (വിദ്യാർഥി). മരുമകൻ: സഹൽ (യു.കെ). വ്യാഴാഴ്‌ച്ച വൈകുന്നേരം റാക് ശൈഖ് സായിദ് മസ്ജിദിൽ നടന്ന പ്രാർത്ഥനക്കു ശേഷം റാസൽഖൈമ ഫുലയ്യ ഖബർസ്ഥാനിൽ ഖബറടക്കി.

Tags:    
News Summary - Aluva native dies in Ras Al Khaimah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.