കൃഷിഭവൻ താഴിട്ട് പൂട്ടി അജ്ഞാതൻ കടന്നുകളഞ്ഞു; കൃഷി ഓഫീസറും ജീവനക്കാരും അകത്ത് കടന്നത് പൂട്ട് തകർത്ത്

കോട്ടയം: കടനാട് കൃഷിഭവൻ പൂട്ടി താക്കോലുമായി അഞ്ജാതൻ കടന്നുകളഞ്ഞു. രാവിലെ ജീവനക്കാർ ഓഫീസിലെത്തിപ്പോഴാണ് ഷട്ടർ മറ്റൊരു താഴിട്ട് പൂട്ടിയ നിലയിൽ കണ്ടത്.

കൈയിലുള്ള താക്കോലുമായി കൃഷി ഓഫീസറും ജീവനക്കാരും ഏറെ നേരെ പുറത്ത് നിൽക്കേണ്ടി വന്നു. ഒടുവിൽ പൂട്ട് തല്ലിതകർത്താണ് ജീവനക്കാർ ഓഫീസിനകത്ത് കയറിയത്.

രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കൃഷിഭവനിലേക്കും കടനാട് വില്ലേജിന്റെ ഡിജിറ്റൽ ക്യാമ്പ് ഓഫീസിലേക്കുമുള്ള വഴിയിലെ ഷട്ടറാണ് പൂട്ടിയത്. 

Tags:    
News Summary - An unknown person entered the Krishi Bhavan after locking it.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.