ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശ​ബ​രി​നാ​ഥ് (ഫയൽ ചിത്രം)

അഭിഭാഷകരിൽ നിന്ന് 34 ലക്ഷം രൂപ തട്ടി: ശബരിനാഥിനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ശബരിനാഥിനെതിരെ വീണ്ടും കേസ്. ഓൺലൈൻ ട്രേഡിങ്ങിനായി അഭിഭാഷകരിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നിലവിൽ ഒമ്പതോളം കേസുകളിൽ വിചാരണ നേരിടുന്ന ആളാണ് ശബരിനാഥ്.

തിരുവനന്തപുരം സ്വദേശി സഞ്ജയ് വർമയുടെ പരാതിയിൽ വഞ്ചിയൂർ പൊലീസാണ് കേസെടുത്തത്. 2024 ജനുവരി മുതൽ വിവിധ തവണകളായി പണം വാങ്ങിയെന്നാണ് പരാതി. ഇരട്ടി ലാഭം വാ​ഗ്ദാനം ചെയ്താണ് പണം തട്ടിയത്. എന്നാൽ ഇതുവരെയും ലാഭം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ശബരിനാഥിനായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ടോ​ട്ട​ൽ ഫോ​ർ യു ​നി​ക്ഷേ​പ​ത​ട്ടി​പ്പ് കേ​സി​ലെ പ്രതിയാണ് ശബരിനാഥ്. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത തട്ടിപ്പ് കേസ്. നൂ​റി​ല​ധി​കം നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ 50 കോ​ടി രൂ​പ ത​ട്ടി​യത്. 2007 ഏ​പ്രി​ൽ 30 മു​ത​ൽ 2008 ആ​ഗ​സ്​​റ്റ്​ 20 വ​രെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ആ​ർ.​ബി.​ഐ ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്നും നി​ക്ഷേ​പ​ത്തു​ക​യു​ടെ​യും കാ​ലാ​വ​ധി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ 20 മു​ത​ൽ 80 ശ​ത​മാ​നം വ​രെ വ​രു​​മാ​ന​മു​ണ്ടാ​ക്കാ​മെ​ന്നും കാ​ലാ​വ​ധി കൂ​ടു​ന്തോ​റും വ​ള​ർ​ച്ച​നി​ര​ക്ക് കൂ​ടു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.

ടോ​ട്ട​ൽ ഫോ​ർ യു ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ശ​ബ​രി​നാ​ഥ്, നെ​സ്​​റ്റ്​ സൊ​ല്യൂ​ഷ​ൻ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ബി​ന്ദു മ​ഹേ​ഷ്, മു​ൻ സി​ഡ്‌​കോ സീ​നി​യ​ർ മാ​നേ​ജ​ർ ച​ന്ദ്ര​മ​തി, ശ​ബ​രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് ഐ​സ​ക്, രാ​ജ​ൻ, ബി​ന്ദു സു​രേ​ഷ്, കാ​ൻ​വാ​സി​ങ്​ ഏ​ജ​ൻ​റു​മാ​രാ​യ ഹേ​മ​ല​ത, ല​ക്ഷ്‌​മി മോ​ഹ​ൻ, മി​ലി എ​സ്. നാ​യ​ർ തു​ട​ങ്ങി 20 പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

Tags:    
News Summary - Another complaint against total for u scam case accused Sabarinath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.