രാഹുലിന് മറുപടിയുമായി അവന്തിക; രാഹുൽ കാണിച്ചത് വിവാദത്തിനുമുമ്പുള്ള ഓഡിയോ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് വിവാദങ്ങൾക്കു മുമ്പുള്ള ശബ്ദ സന്ദേശമെന്ന് ട്രാൻസ് ജന്‍റർ വനിത അവന്തിക. രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിനുമുമ്പ് മാധ്യമ പ്രവർത്തകനോട് സംസാരിച്ച ഓഡിയോ ആണിതെന്ന് അവന്തിക പറയുന്നത്. ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് താൻ എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞതെന്നും അവർ പറഞ്ഞു. അന്ന് എല്ലാം പറയാനുള്ള മാനസികാവസ്ഥ തനിക്കില്ലായിരുന്നതുകൊണ്ടാണ് മാധ്യമ പ്രവർത്തകനോട് പറയാതിരുന്നതെന്നും അവന്തിക കൂട്ടിച്ചേർത്തു.

ആരോപണങ്ങളിൽ രാഹുൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നീതി ലഭിക്കാൻ ഒപ്പം നിൽക്കുമെന്ന് അവന്തിക പറഞ്ഞിരുന്നു. എന്നാൽ തെറ്റ് ചെയ്തുവെന്ന് തെളിയുകയായിരുന്നു. അവന്തികയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമായാണ് എന്നാണ് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്. എന്തുകൊണ്ട് ടെലഗ്രാം വഴി നടത്തിയ ചാറ്റുകളെപ്പറ്റി രാഹുൽ പറ‍യാത്തതെന്നും താൻ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അവന്തിക പറഞ്ഞു.

1/8/2025ലുള്ള ഓഡിയോ ആണിതെന്ന് അവന്തിക പറഞ്ഞു. ആഗസ്റ്റ് 1നു മുമ്പും രാഹുൽ സംസാരിച്ചിട്ടുണ്ടെന്നും പഴയ ഓഡിയോ മെസേജുകളല്ലാതെ എന്തുകൊണ്ട് മറ്റ് ചാറ്റുകൾ പുറത്തു വിടുന്നില്ലെന്ന് അവന്തിക ചോദിക്കുന്നു. വാനിഷ് മോഡിലിട്ടാണ് രാഹുൽ മെസേജ് അയക്കുന്നത്. അവയെല്ലാം ഒരിക്കൽ മാത്രമേ കാണാൻ കഴിയൂ. ഈ ധൈര്യത്തിന്‍റെ പുറത്താണ് രാഹുൽ ഇപ്പോൾ ശബ്ദ സന്ദേശം നിരത്തുന്നതെന്നും അവന്തിക പറഞ്ഞു.

Tags:    
News Summary - Transwomen Avantika reply to Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.