കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്‍റിന് മുമ്പിൽ കേരള എം.പിമാരുടെ പ്രതിഷേധം; അടിയന്തരപ്രമേയത്തിന് നോട്ടീസ്

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്‍റിന് മുമ്പിൽ യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. പാർലമെന്‍റ് നടപടികൾ ആരംഭിക്കുന്നതിന് മുമ്പ് കവാടത്തിലാണ് എം.പിമാർ പ്രതിഷേധിച്ചത്.

കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, എം.കെ. പ്രേമചന്ദ്രൻ, ആന്‍റോ ആന്‍റണി, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.പി. അബ്ദുൽ സമദ് സമദാനി എന്നിൽ പ്രതിഷേധത്തിൽ പങ്കെടുത്തു. കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി. സന്തോഷ് കുമാർ, ഡോ. വി. ശിവദാസൻ അടക്കമുള്ളവരാണ് പ്രതിഷേധിച്ച ഇടത് എം.പിമാർ.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേന്ദ്ര സർക്കാറിനും ബ​ജ്‌​രം​ഗ്‌​ദ​ളിനും എതിരെ എം.പിമാർ പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചു. കൂടാതെ, വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി കെ. സുധാകരനും ബെന്നി ബഹനാനും ഹൈബി ഈഡനും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

മ​നു​ഷ്യ​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ഛത്തീ​സ്ഗ​ഢി​ൽ ര​ണ്ട് മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ ജ​യി​ലി​ല​ട​ച്ച​തി​ൽ ക​ത്തോ​ലി​ക്കാ സ​ഭ സുപ്രീംകോ​ട​തി​​യെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പൊ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ കാ​ത്ത​ലി​ക് ബി​ഷ​പ്പ് കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ (സി.​ബി.​സി.​ഐ) ആ​ണ് കോ​ട​തി​യെ സ​മീ​പി​ക്കു​ക. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷ​ധമാണ് കേരളത്തിലും രാജ്യത്തും ഉ​യ​രുന്നത്.

പാർലമെന്‍റിന് മുമ്പിൽ പ്രതിഷേധിക്കുന്ന കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർ

മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ഗ്രീ​ൻ​ഗാ​ർ​ഡ​ൻ സി​സ്റ്റേ​ഴ്സ് (എ.​എ​സ്.​എം.​ഐ) സ​ന്യാ​സി സ​ഭ അം​ഗ​ങ്ങ​ളാ​യ അ​ങ്ക​മാ​ലി എ​ള​വൂ​ര്‍ ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ പ്രീ​തി മേ​രി, ക​ണ്ണൂ​ര്‍ ത​ല​ശ്ശേ​രി ഉ​ദ​യ​ഗി​രി ഇ​ട​വ​ക​യി​ലെ സി​സ്റ്റ​ര്‍ വ​ന്ദ​ന ഫ്രാ​ന്‍സി​സ് എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 143 വ​കു​പ്പ് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് ചു​മ​ത്തി​യ​ത്. ആ​ദി​വാ​സി പെ​ൺ​കു​ട്ടി​യ​ട​ക്കം നാ​ല് പെ​ൺ​കു​ട്ടി​ക​ളു​മാ​യി ആ​ഗ്ര​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഛത്തീ​സ്ഗ​ഡ് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സീ​സി സി​സ്റ്റേ​ഴ്സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളാ​ണ് ഇ​രു​വ​രും.

മാ​താ​പി​താ​ക്ക​ളു​ടെ സ​മ്മ​ത​പ്ര​കാ​രം ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി​ക​ളെ​ന്ന് സി.​ബി.​സി.​ഐ വ​നി​ത കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ആ​ശ പോ​ൾ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്താ​ൻ പെ​ൺ​കു​ട്ടി​ക​ളെ ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ക​യാ​ണെ​ന്നാ​ണ് ബ​ജ്‌​രം​ഗ്‌​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളുടെ സ​മ്മ​ത​പ​ത്രം ത​ള്ളി​ക്ക​ള​ഞ്ഞാണ് അ​റ​സ്റ്റെ​ന്ന് ബോ​ധ്യ​മാ​യി. ക​ന്യാ​സ്ത്രീ​ക​ളു​ടെ കൂ​ടെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ളെ​ല്ലാം 18 വ​യ​സ്സ് പി​ന്നി​ട്ട​വ​രാ​ണെ​ന്ന രേ​ഖ​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തും പ​രി​ഗ​ണി​ക്കാതെയാണ് അറസ്റ്റും റിമാൻഡും.

Tags:    
News Summary - Arrest of nuns: UDF MPs protest in front of Parliament; Notice for urgent resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.