പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച്

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഓഫിസിലേക്ക് ബി.ജെ.പി മാർച്ച്; പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എ ഓഫിസിലേക്ക് ബി.ജെ.പി മാർച്ച് നടത്തി. ബി.ജെ.പി ഈസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ബുധനാഴ്ച രാത്രി മാര്‍ച്ച് നടന്നത്.

പൊലീസ് ബാരിക്കേഡ് വെച്ച് മാര്‍ച്ച് തടഞ്ഞു. ഇതിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

അറസ്റ്റുചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്കും മാര്‍ച്ച് നടത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഈസ്റ്റ് ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജനറല്‍ സെക്രട്ടറിമാരായ പി. സ്മിതേഷ്, എന്‍. ഷണ്മുഖന്‍, വൈസ് പ്രസിഡന്റുമാരായ സി. മധു, ജി. പ്രഭാകരന്‍, നേതാക്കളായ ആര്‍.ജി. മിലന്‍, ദീപക്, കെ. ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - BJP marches to Rahul Mamkootathil's office in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.