കൊണ്ടോട്ടി: ഇന്ത്യക്കുള്ള അടുത്ത വര്‍ഷത്തെ ഹജ്ജ് ക്വാട്ട സൗദി ഭരണകൂടം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കുള്ള സീറ്റുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി. ക്വാട്ട പ്രഖ്യാപിച്ച ശേഷം സീറ്റുകള്‍ നിശ്ചയിക്കുന്നതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുന്നില്ലെന്ന സ്വകാര്യ ഗ്രൂപ്പുകളുടെ പരാതി നിലനില്‍ക്കെയാണ് നടപടി. രാജ്യത്താകെ സ്വകാര്യ ഗ്രൂപ്പുകള്‍ക്കായി 52,507 സീറ്റുകളാണ് നീക്കിവെച്ചിരിക്കുന്നത്. ഇത് വിവിധ ഗ്രൂപ്പുകള്‍ക്കായി വീതിച്ച് നല്കി.
അനുവദിക്കുന്ന ഹജ്ജ് ക്വാട്ടയില്‍ 30 ശതമാനം സീറ്റുകളാണ് സ്വകാര്യ കമ്മിറ്റികള്‍ക്ക് നല്‍കുന്നത്. 70 ശതമാനം സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തിന് സൗദി ഭരണകൂടം അനുവദിച്ചിരുന്ന ക്വാട്ട ഇത്തവണയും കുറയില്ലെന്ന നിഗമനത്തിലാണ് ഹജ്ജ് കമ്മിറ്റിയുടെ നടപടി. 1.75 ലക്ഷം സീറ്റുകള്‍ വരെയാണ് രാജ്യത്തിനനുവദിക്കാറ്. ഇത് പരിഗണിച്ച് ഇത്തവണ ഒരു ലക്ഷം സീറ്റുകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് മാറ്റിവെച്ചത്. ഇതില്‍ നിന്ന് 8530 സീറ്റുകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത്.
ക്വാട്ട നിര്‍ണയത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായത് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ആശ്വാസമായി. കേരളത്തിലെ 109 സ്വകാര്യ ഗ്രൂപ്പുകള്ക്കായിട്ടാണ് 6753 സീറ്റുകള്‍ ലഭിച്ചത്. കഴിഞ്ഞ സീസണില്‍ യാത്രക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ കുറഞ്ഞ സമയത്തിനകം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അര ലക്ഷത്തോളം സീറ്റുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.