കൊച്ചി: സംസ്ഥാനത്ത് റേഷനായി നൽകുന്ന മുഴുവൻ അരിയും ‘മോദി അരി’യാണെന്നും അതിൽ പിണറായി സർക്കാറിന്‍റെ ഒരു മണി അരി പോലും ഉൾപ്പെടുന്നില്ലെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ഓണത്തിന് പ്രത്യേക അരിവിഹിതം അനുവദിച്ചില്ലെന്ന വിമർശനത്തോട് വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് കേന്ദ്രം ഒരു മാസം 1,18,754 മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്. ഇതിൽ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 69,831 മെട്രിക് ടൺ അരിയും 15,629 മെട്രിക് ടൺ ഗോതമ്പും ഉൾപ്പെടുന്നു. ഓണം പോലുള്ള വിശേഷാവസരങ്ങളിൽ ആറുമാസത്തെ അരി ഒരു പണവും വാങ്ങാതെ മുൻകൂറായി എടുക്കാനും അനുവാദം നൽകിയിട്ടുണ്ട്. കേരളത്തിലെ എല്ലാ വികസന, ക്ഷേമ പ്രവർത്തനങ്ങളും പൂർണമായോ ഭാഗികമായോ കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്.
ഇതൊന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. അതുകൊണ്ടാണ് വോട്ട് പിടിക്കാൻ ഇത് ഉപയോഗിക്കാത്തതെന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.