തിരുവനന്തപുരം: കൈവശ ഭൂമിയിലെ പരമാവധി ഒരേക്കർ മാത്രമേ ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ അടക്കമുള്ളവക്ക് പതിച്ചുനൽകാവൂ എന്ന വ്യവസ്ഥയോടെ ഭൂമി പതിച്ചുനൽകൽ ഉത്തരവ് പുതുക്കി റവന്യു വകുപ്പ്. സ്ഥാപനങ്ങളും സംഘടനകളും കൈവശംവെച്ച ഭൂമി വ്യവസ്ഥകൾക്ക് വിധേയമായി പതിച്ചുനൽകുന്നതിന് നേരത്തെ പൊതുമാനദണ്ഡം നിശ്ചയിച്ചിറക്കിയ ഉത്തരവ് റദ്ദാക്കി. ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ, കലാ സാംസ്കാരിക സംഘടനകൾ, വായനശാലകൾ, ചാരിറ്റബ്ൾ സ്ഥാപനങ്ങൾ എന്നിവ കൈവശം വെച്ച മതിയായ രേഖകളില്ലാത്ത ഭൂമി നിബന്ധനകൾ പ്രകാരം പതിച്ചുനൽകാം.
ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ എന്നിവ ഇപ്പോഴും പ്രവർത്തിക്കുന്നവയും 1990 ജനുവരി ഒന്നിന് മുമ്പ് നിലവിൽ വന്നവയുമാകണം. കലാ, കായിക, സാംസ്കാരിക, സാമുദായിക സംഘടനകൾ, വായനശാലകൾ, ചാരിറ്റബ്ൾ സ്ഥാപനങ്ങൾ എന്നിവ 2020 ജനുവരി 29നും തുടർന്നും പ്രവർത്തനവും രജിസ്ട്രേഷനും ഉള്ളവയുമാകണം. മാത്രമല്ല 2020ന് തെട്ടുമുമ്പുള്ള മൂന്നുവർഷത്തെ വരവ് -ചെലവ് കണക്ക് പാസാക്കിയിരിക്കണം. ചാരിറ്റി സ്ഥാപനങ്ങൾക്ക് പഞ്ചായത്തിൽ 50ഉം മുനിസിപ്പാലിറ്റിയിൽ 25ഉം കോർപറേഷനിൽ അഞ്ചും സെന്റും ഭൂമിയും, മറ്റുള്ളവക്ക് പഞ്ചായത്തിൽ 15ഉം മുനിസിപ്പാലിറ്റിയിൽ 10ഉം കോർപറേഷനിൽ അഞ്ചും സെന്റ് ഭൂമിയാണ് പതിച്ചുനൽകാനാവുക. വ്യവസ്ഥ ലംഘിച്ചാൽ ഭൂമി സർക്കാറിന് തിരിച്ചെടുക്കാനാവുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.