ആലത്തൂർ: പൂജ നടത്തിയിട്ടും ബാധ ഒഴിഞ്ഞില്ലെന്നാരോപിച്ച് പൂജാരിക്ക് മർദനം. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ആലത്തൂർ ഇരട്ടക്കുളം നെല്ലിയാംകുന്നം സ്വദേശികളായ കൃഷ്ണൻ (54), രജിൻ (24), വിപിൻ (21), കുനിശ്ശേരി സ്വദേശി പരമൻ (51) എന്നിവരാണ് അറസ്റ്റിലായത്. പൂജാരി പുതിയങ്കം സ്വദേശി സുരേഷിനാണ് മർദനമേറ്റത്. ആലത്തൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ റിമാൻഡ് ചെയ്തു.
ആലത്തൂർ വീഴുമലയുടെ താഴെ കോട്ടേകുളം ഭാഗത്തെ പ്രപഞ്ചശക്തി പ്രാർഥനാലയത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. കൃഷ്ണന്റെ മകൾക്ക് രോഗമുണ്ടായത് ബാധ മൂലമാണെന്ന വിശ്വാസത്തിൽ ഒഴിപ്പിച്ച് തരണമെന്നാവശ്യപ്പെട്ട് പൂജകൾ നടത്തിയിരുന്നു. പിന്നീട്, രോഗം ഭേദമായില്ലെന്ന് പറഞ്ഞ് കൃഷ്ണനും രണ്ട് മക്കളും മറ്റൊരാളും ചേർന്ന് പ്രാർഥനാലയത്തിലെത്തി പൂജാരിയെ മർദിച്ചെന്നാണ് കേസ്.
പരിക്കേറ്റ പൂജാരി ആലത്തൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. പൂജാരി സുരേഷും സഹായികളും ചേർന്ന് മർദിച്ചെന്ന് കാണിച്ച് കൃഷ്ണൻ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.