ക്രിക്കറ്റ് ബാറ്റിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തവെ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: കഞ്ചാവ് ക്രിക്കറ്റ് ബാറ്റിനുളളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ ഒരാൾ അറസ്റ്റിൽ. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഉൽ ഹഖ് എന്നയാളാണ് പിടിയിലായത്.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഇയാൾ പിടിയിലായത്. വിവേക് എക്‌സ്പ്രസിൽ കഞ്ചാവ് നിറച്ച ക്രിക്കറ്റ് ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരില്‍ എത്തുകയായിരുന്നു.

റെയില്‍വേ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ. 15 ബാറ്റുകളിലായി 15 കിലോയോളം കഞ്ചാവ് കൈവശമുണ്ടായിരുന്നു.

ഒഡീഷയില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നത്. കളിപ്പാട്ടം വില്‍പനക്ക് എത്തിയതാണെന്ന തരത്തിലാണ് ആദ്യം ഇയാള്‍ പൊലീസിനോട് സംസാരിച്ചത്.

​എം.​ഡി.​എം​എ​യു​മാ​യി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ

ച​ങ്ങ​നാ​ശ്ശേ​രി: 10 ഗ്രാം ​എം.​ഡി.​എം​എ​യും ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ഥി പി​ടി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ പ​ഠി​ക്കു​ന്ന മാ​ട​പ്പ​ള്ളി മാ​മ്മൂ​ട് പ​ര​പ്പൊ​ഴി​ഞ്ഞ വീ​ട്ടി​ൽ ആ​കാ​ശ് മോ​നെയാണ് (19)നെ​യാ​ണ് എ​സ്.​ബി കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഓ​ണ​ത്തി​ന് വി​ൽ​പ​ന​ക്കാ​യാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്ന് ആകാശ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഷാ​ഹു​ൽ ഹ​മീ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags:    
News Summary - Man arrested for smuggling cannabis hidden in cricket bat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.