തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പൊളിറ്റിക്കൽ സയൻസ് പഠനവിഭാഗത്തിൽ താൽക്കാലി ക അധ്യാപകരെ നിയമിച്ചത് സംവരണ മാനദണ്ഡങ്ങളും കോടതി നിർദേശങ്ങളും അവഗണിച്ചെന്ന് പരാതി. 2025-26 കാലയളവിലെ മണിക്കൂർ വേതനാടിസ്ഥാനത്തിലുള്ള അധ്യാപക നിയമനത്തിനെതിരെയാണ് വൈസ് ചാൻസലർക്ക് പരാതി ലഭിച്ചത്.
സ്വന്തക്കാരെ നിലനിർത്താൻ വകുപ്പ് അധ്യക്ഷന്‍റെ നേതൃത്വത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ചെന്നും പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നതോടെ പഴയ റാങ്ക് ലിസ്റ്റ് സ്വാഭാവികമായി റദ്ദാവുമെന്നിരിക്കെ 2024 മാർച്ച് 31ന് വിജ്ഞാപന കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റിൽനിന്ന് 2025-26 കാലയളവിലേക്ക് ഒരു മാനദണ്ഡവും കൂടാതെ നിയമനം നടത്തിയെന്നുമാണ് പരാതി ഉയർന്നത്.
പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ അതേ വിഷയത്തിലുള്ള ഒരു സബ്ജക്ട് എക്സ്പർട്ട് പോലും ഇല്ലാത്ത സാഹചര്യത്തിൽ ഒരു ഗവേഷണ പരിചയവുമില്ലാത്ത അഞ്ചുപേരെ അതിഥി അധ്യാപകരായി നിയമിച്ചെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.