ആലപ്പുഴ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വി.ഡി.സവർക്കർ നടത്തിയത് ധീരമായ പോരാട്ടമായിരുന്നുവെന്ന് സി.പി.ഐ ലോക്കൽ സെക്രട്ടറിയുടെ ശബ്ദസന്ദേശം. ആലപ്പുഴ വെൺമണി ലോക്കൽ സെക്രട്ടറി ഷുഹൈബ് മുഹമ്മദാണ് വാട്സ്ആപ്പ് ഗ്രൂപ്പ് ചർച്ചക്കിടെ സവർക്കറെ വാഴ്ത്തിയത്.
സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കറെന്നും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവര്‍ക്കറുടെ പോരാട്ടത്തെയൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലെന്നും പുറത്തുവന്ന സന്ദേശത്തിൽ പറയുന്നു.
'ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കൊന്നും ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സവര്‍ക്കറുടെ പോരാട്ടത്തെയൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. സവര്‍ക്കര്‍ അനുഭവിച്ച ത്യാഗം വലിയ കോണ്‍ഗ്രസ് നേതാക്കള്‍ പോലും അനുഭവിച്ചിട്ടില്ല. ഇതിന്റെ പേരില്‍ നിങ്ങളെന്നെ ബിജെപിയാക്കിയാലും കുഴപ്പമൊന്നുമില്ല. ജയിലില്‍ കിടന്ന് പീഠത്തില്‍കെട്ടിയുള്ള അടി, ഇടി, തൊഴിയെല്ലാം കൊണ്ടിട്ട് അവിടുത്തെ ജയിലറയ്ക്കുള്ളില്‍ കിടന്ന ആളുകളില്‍ ദേശീയത ഊട്ടിയുറപ്പിച്ച് ദേശീയ സ്വാതന്ത്ര്യസമരത്തിന് തയ്യാറാക്കിയിട്ടുണ്ട്. 14 വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ക്കിടന്നു. സവര്‍ക്കര്‍ മോശമൊന്നുമല്ല. സ്വാതന്ത്ര്യസമരത്തിനായി കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ത്യാഗം സഹിച്ചയാളാണ് സവര്‍ക്കര്‍' എന്നാണ് ഷുഹൈബ് പറഞ്ഞത്.
പ്രസ്താവന പുറത്തായതോടെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഷുഹൈബിനെ സസ്പെൻഡ് ചെയ്തു. സി.പി.ഐ ചെങ്ങന്നൂർ മണ്ഡലം കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.